Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വിജയസാധ്യത ഉള്ള ബിജെപി സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന് കെട്ടിവയ്ക്കാനുള്ള കാശ് നല്‍കുന്നത് അയ്യപ്പന്റെ സ്വന്തം ആള്‍, ഹരിവരാസനം രചിച്ച ജാനകിയമ്മയുടെ മകള്‍ ദേവസ്വം പ്രസിഡന്റിന്റേയും സ്വന്തം ആള്‍

29 MARCH 2019 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിലും ചര്‍ച്ചയാക്കുന്നത് ശബരിമല വിഷയം തന്നെ. കുമ്മനം നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഹരിവരാസനം രചിച്ച കൊന്നനാകത്ത് ജാനകിയമ്മയുടെ മകള്‍ ബാലാമണിയമ്മയാണ് കുമ്മനത്തിന് കെട്ടി വെക്കാനുള്ള പണം നല്‍കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ കുടുംബത്തിലെ കാരണവരാണ് ബാലാമണിയമ്മ. പത്മകുമാറിന്റെ മാതാവിന്റെ പിതൃസഹോദരിയാണ് കോന്നകത്ത് ജാനകിയമ്മ. പത്മകുമാറും അഭിമാനത്തോടെ ഈ കുടുംബ ബന്ധം പറയാറുണ്ട്. ശബരിമലയിലെ വിശ്വാസ സംരക്ഷണം ചര്‍ച്ചയാക്കാനാണ് ജാനകിയമ്മയുടെ കുടുംബത്തില്‍ നിന്ന് കുമ്മനം തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള പണം വാങ്ങുന്നത്.

കവടിയാര്‍ വിവേകാനന്ദ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്ബടിയോടെ പ്രകടനമായാണ് പത്രിക സമര്‍പ്പിക്കാന്‍ കുമ്മനം പോവുക. ഉച്ചയ്ക്ക് 12നും ഒരു മണിക്കും ഇടയിലാകും പത്രികാ സമര്‍പ്പണം. ബിജെപിക്ക് കേരളത്തില്‍ ഏറെ അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇതെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ശബരിമല സമരം തിരഞ്ഞെുപ്പില്‍ ഗു?ണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിങ്ങനെ മൂന്ന് സീറ്റുകളാണ് ഇത്തവണ കേരളത്തില്‍ ബിജെപി പ്രധാനമായും ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് ഇത്തവണ വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. പലതവണയായി വഴുതിപ്പോയ മണ്ഡലത്തില്‍ ഇത്തവണ കുമ്മനം രാജശേഖരന്റെ വിജയം സുനിശ്ചിതമാണെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഇതിന് വേണ്ടിയാണ് ശബരിമല വിഷയം സജീവമാക്കി നിര്‍ത്തുന്നത്.

ഹരിവരാസനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇപ്പോഴും സജീവമാണ്. ജാനകിയമ്മയാണ് ഹരിവരാസനം രചിച്ചതെന്ന വാദവുമായി 2007ല്‍ അവരുടെ ചെറുമകന്‍ എത്തുകയായിരുന്നു. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എം. ശിവറാമിന്റെ സഹോദരിയായിരുന്നു ജാനകിയമ്മ. 1923ലാണ് കൃതി രചിച്ചതെന്നാണ് അവരുടെ അവകാശവാദം. 1930 മുതല്‍ തന്നെ ഭജനസംഘക്കാര്‍ ഈ പാട്ടു പാടി മലകയറിയിരുന്നെന്നും അവര്‍ അവകാശപ്പെടുന്നു. ജാനകിയമ്മയുടെ കൊച്ചുമകനായ പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായതോടെയാണ് ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമാകുന്നത്. 1975ല്‍ ശ്രീകുമാരന്‍ തമ്ബി സംവിധാനം ചെയ്ത 'സ്വാമി അയ്യപ്പന്‍' സിനിമ പുറത്തിറങ്ങിയതോടെയാണ് 'ഹരിവരാസനം' ആസ്വാദക ശ്രദ്ധയാകര്‍ഷിച്ചത്.

ദേവരാജന്റെ സംഗീതവും യേശുദാസിന്റെ ശബ്ദവും ചേര്‍ന്ന് ഈ വരികള്‍ക്ക് നാദരൂപം കൈവന്നു. എന്നാല്‍ അതിനും മുമ്ബുതന്നെ ശബരിമലയില്‍ അത്താഴപൂജയ്ക്കുശേഷം നടയടയ്ക്കുംമുമ്ബായി ഉടുക്കുകൊട്ടി പാടുന്ന കീര്‍ത്തനമായി ഈ വരികള്‍ മാറിയിരുന്നു. ശബരിമലയിലെ അവസാനത്തെ വെളിച്ചപ്പാടായിരുന്ന അനന്തകൃഷ്ണയ്യരുടെ മകളാണ് ശാസ്താംകോട്ട മനക്കര മേച്ചിറയില്‍വീട്ടില്‍ ജാനകിയമ്മ.തികഞ്ഞ അയ്യപ്പഭക്തയായ അവര്‍ ഗര്‍ഭിണിയായിരക്കെ തന്റെ മുപ്പതാം വയസ്സിലെഴുതിയ 'ഹരിവരാസനം വിശ്വമോഹനം' എന്ന് തുടങ്ങുന്ന കീര്‍ത്തനം കാണിക്കയായി ശബരിമലനടയ്ക്കുവയ്ക്കാന്‍ അച്ഛന്റെ കൈവശം കൊടുത്തയയ്ക്കുകയായിരുന്നെന്ന് മകള്‍ ബാലാമണിയമ്മ പറയുന്നു.

കാണിക്കയായതിനാല്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്തില്ല. പിറന്ന കുഞ്ഞിന് അയ്യപ്പന്‍ എന്ന് ജാനകിയമ്മ പേരിടുകയും ചെയ്തു. ഇതിനിടെ പുറക്കാട് ക്ഷേത്രത്തിലെ ഭജനസംഘവും 'കല്ലട സംഘ'വുമൊക്കെ ഈ പാട്ട് ജാനകിയമ്മയില്‍നിന്ന് പകര്‍ത്തിയെടുത്ത് പല താളങ്ങളില്‍ പാടി.1963ല്‍ തിരുവനന്തപുരം ജയചന്ദ്രാ ബുക്ക് ഡിപ്പോയില്‍നിന്ന് ഇറങ്ങിയ കീര്‍ത്തന സമാഹാരത്തിലാണ് 'ഹരിഹരാത്മജാഷ്ടകം' എന്ന തലക്കെട്ടില്‍ ഈ കീര്‍ത്തനം ആദ്യമായി അച്ചടിച്ചത്.

ഇതില്‍ സമ്ബാദകന്‍ എന്നാണ് കമ്ബക്കുടി കുളത്തൂര്‍ അയ്യരുടെ പേര് ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീട് സമ്ബാദകന്‍ എങ്ങിനെയോ കര്‍ത്താവായി മാറിയതാകാമെന്ന് ജാനകിയമ്മയുടെ ബന്ധുക്കള്‍ പറയുന്നു. അതുകൊണ്ട് തന്നെ ശബരിമലയുമായി ഏറെ അടുപ്പമുള്ള കുടുംബമാണ് കോമലഴേത്ത് ജാനകിയമ്മയുടെത്

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends