കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രകാശ് ബാബു ജയിലിലായതോടെ സ്ഥാനാര്‍ത്ഥിയില്ലാതെ വോട്ടു പിടിക്കേണ്ട ഗതികേടില്‍ ബിജെപി, ജയിലില്‍ നിന്ന് ഇറങ്ങുന്നതോടെ സുരേന്ദ്രന് കിട്ടിയ പരിവേഷം പ്രകാശ് ബാബുവിനും കിട്ടുമെന്ന് വിലയിരുത്തല്‍

കോഴിക്കോട് ലോകസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയില്ലാതെ വോട്ടുപിടിയ്ക്കാന്‍ ബിജെപി. ശബരിമലയില്‍ ചിത്തിര ആട്ടവിശേഷ ദിവസം സ്ത്രീയെ അക്രമിച്ചതിന് സ്ഥാനാര്‍ഥിയായ പ്രകാശ് ബാബു റിമാന്‍ഡിലായതിനെ തുടര്‍ന്നാണ് കോഴിക്കോട്ടെ പ്രചാരണം ജില്ലാനേതൃത്വം നേരിട്ടേറ്റെടുത്തത്.
പ്രകാശ്ബാബുവിനെ പുറത്തിറക്കാനായി നിയമനടപടികള്‍ തുടരും ഒപ്പം തിരഞ്ഞെടുപ്പ് പ്രചാരണവും സ്ഥാനാര്‍ഥിയുടെ അഭാവത്തില്‍ പ്രചാരണപരിപാടികള്‍ക്ക് കുറവ് വരുത്തരുതെന്നാണ് ജില്ലാനേതൃത്വത്തിന് കിട്ടിയിരിക്കുന്ന നിര്‍ദേശം. മണ്ഡലത്തില്‍ ഉടനീളം പ്രകാശ്ബാബുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജാഥകള്‍ സംഘടിപ്പിക്കും. ജില്ലാപ്രസിഡന്റ് ടിപി ജയചന്ദ്രനാണ് പ്രചാരണ പരിപാടികളുടെ ചുമതല.
ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന തിയ്യതി പിന്നീട് തീരുമാനിക്കും. ജാമ്യംലഭിച്ചില്ലെങ്കില്‍ ജയിലില്‍ കിടന്ന്‌കൊണ്ടു തന്നെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. പ്രകാശ്ബാബുവിന്റെ അറസ്റ്റും ബിജെപി പ്രചാരണായുധമാക്കും .
കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ അഡ്വക്കേറ്റ് പ്രകാശ് ബാബു ബാബുവിന് ജാമ്യമില്ല. പ്രകാശ് ബാബുവിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. നാളെ ജില്ലാ കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും.
ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്. ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ നാലിന് മുന്‍പായി പത്രിക സമര്‍പ്പിക്കണമെന്നിരിക്കെ കേസുകളില്‍ ജാമ്യമെടുക്കാന്‍ ഇന്നാണ് പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങിയത്. ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകളാണുള്ളത്.
ശബരിമലയില്‍ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു എന്നീ കേസുകളിലാണ് പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ടുള്ളത്.
https://www.facebook.com/Malayalivartha
























