മലപ്പുറം എടവണ്ണയില്‍ ബസും ജീപ്പും കൂട്ടിയിടിച്ചു സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം എടവണ്ണയില്‍ ബസും ജീപ്പും കൂട്ടിയിടിച്ചു സഹോദരങ്ങള്‍ മരിച്ചു. ബസ് യാത്രക്കാരായ എട്ടു പേര്‍ക്ക് പരിക്കേറ്റു. കുനിയില്‍ ഇരുമേടത്ത് മുഹമ്മദിന്റെ മക്കളായ മഹറൂഫ് (30), യാസ്‌മോള്‍ (35) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ 10 ഓടെ എടവണ്ണ ഒതായി റോഡില്‍ മുണ്ടേങ്ങര മാലക്കാട് വളവില്‍ വെച്ചാണ് അപകടം.
ചാത്തല്ലൂരില്‍ നിന്നും എടവണ്ണയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും എടവണ്ണയില്‍ നിന്നും അരീക്കോടേക്ക് പോകുകയായിരുന്ന ജീപ്പുമാണ് കൂട്ടിയിടിച്ചത്. ഇരു വാഹനങ്ങളും മരിച്ച മഹറൂഫിന്റെ ഉടമസ്ഥതയിലുള്ളതാണ്. ചെമ്പക്കുത്തിലെ ആലങ്ങാട് അഹമ്മദ് കുട്ടിയുടെ ഭാര്യയാണ് യാസ് മോള്‍. മരിച്ച മഹ്‌റൂഫിന്റെ സഹോദരിയാണ്. യാസ് മോളും കുട്ടികളും ശനിയാഴ്ച റിയാദിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനിരിക്കുകയായിരുന്നു.
യാസ് മോളുടെ മക്കളായ ഫാത്തിമ ഷെറിന്‍ (20), റിസ് വാന (17) കൂടാതെ ബസ് യാത്രക്കാരായ ജയശ്രീ, ഫസ്‌ന (25), റീന, ജിഷ, കാളി (40), നുസ് റത്ത് എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ എടവണ്ണ സ്വകാര്യ ആശുപത്രിയിലും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി ചികില്‍സ തേടി.
"
https://www.facebook.com/Malayalivartha
























