കാട്ടാന കോരിയെടുത്ത് എറിഞ്ഞതിനെ തുടര്‍ന്ന് കാട്ടില്‍ തേനെടുക്കാന്‍ പോയവര്‍ക്ക് പരുക്ക്

നിലമ്പൂര്‍ കാട്ടില്‍ തേനെടുക്കാന്‍ പോയ ആദിവാസികളെ , പുഴയോരത്തെ പാറക്കൂട്ടത്തിനു മുകളില്‍ കിടന്നുറങ്ങവേ കാട്ടാന കോരിയെടുത്ത് എറിഞ്ഞു.
വഴിക്കടവ് വനത്തില്‍ പുഞ്ചക്കൊല്ലി കോളനിയിലെ വീരന്‍ (60), പേരക്കുട്ടി രാജു (18) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോളനിയില്‍നിന്നു 2 കിലോമീറ്റര്‍ അകലെ മൂന്നാംകൈയില്‍ ഇന്നലെ പുലര്‍ച്ചെ 1.30-ന് ആണ് സംഭവം. വീരന്‍, മകന്‍ മാഞ്ചന്‍, ഭാര്യ കാളി, മക്കള്‍ രാജു, ബേബിഷ എന്നിവര്‍ പുഴയോരത്തെ പാറക്കൂട്ടത്തിനു മുകളില്‍ ഉറങ്ങുകയായിരുന്നു.
വീരനെ തുമ്പിക്കൈയില്‍ തൂക്കിയെറിയുകയായിരുന്നു. അതിനിടെ കൊമ്പ് തട്ടി കഴുത്തില്‍ മുറിവേറ്റു. ആന നടന്നു നീങ്ങുന്നതിനിടെ കാലുകള്‍ക്കിടയില്‍പെട്ടാണ് രാജുവിനു പരുക്കേറ്റത്.
അല്‍പം മാറി പുഴയോരത്ത് തങ്ങിയ ബന്ധുക്കള്‍ എത്തിയെങ്കിലും വഴി നീളെ ആനകളുള്ളതിനാല്‍ ആശുപത്രിയിലേക്കു കൊണ്ടുപോകാനായില്ല.
നേരം പുലര്‍ന്ന് ഒന്നര കീലോമീറ്റര്‍ ദൂരം മഞ്ചലില്‍ ചുമന്ന് റോഡ് സൗകര്യമുള്ളിടത്ത് എത്തിച്ചു.
തുടര്‍ന്ന് ജീപ്പില്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. വീരനെ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. 3 ദിവസം മുന്‍പാണ് സംഘം കാട്ടിലേക്കു തിരിച്ചത്.
https://www.facebook.com/Malayalivartha























