പാലാ കരിങ്ങോഴയ്ക്കൽ വീടിന്റെ ഗേറ്റ് കടക്കുമ്പോൾ തന്നെ എന്താ വക്കച്ചാ എന്ന് പേര് ചൊല്ലി വിളിച്ചു കുശലം പറയാനും വന്നകാര്യം സാധിച്ചുതരാമെന്നു സമാധാനിപ്പിക്കാനും പൂമുഖത്തെ ചാരുകസേരയിൽ ഇനി മാണി സാർ ഉണ്ടാവില്ല....

പാലാ കരിങ്ങോഴയ്ക്കൽ വീടിന്റെ ഗേറ്റ് കടക്കുമ്പോൾ തന്നെ എന്താ വക്കച്ചാ എന്ന് പേര് ചൊല്ലി വിളിച്ചു കുശലം പറയാനും വന്നകാര്യം സാധിച്ചുതരാമെന്നു സമാധാനിപ്പിക്കാനും പൂമുഖത്തെ ചാരുകസേരയിൽ ഇനി മാണി സാർ ഉണ്ടാവില്ല....
ഭാര്യ കുട്ടിയമ്മയോടൊപ്പം പാലായെ സ്നേഹിച്ച കെ എം മാണി ജനങ്ങൾക്കിടയിൽ ജീവിച്ച മനുഷ്യസ്നേഹിയായിരുന്നു. മലയാളികള്‍ പാലാ എന്ന് കേള്‍ക്കുമ്പോള്‍ കെ.എം.മാണിയെക്കൂടി ഓര്‍ക്കുന്നയത്രയും അടുപ്പമാണ് മാണിയും പാലായും തമ്മില്‍.
പാലായെ മാണി ഭാര്യയോളം സ്‌നേഹിച്ചു എന്ന് അക്കാലത്ത് പത്രങ്ങളെഴുതി. പാലാ നിയമസഭാ മണ്ഡലം രൂപീകൃതമായ 1964 മുതല്‍ പതിമൂന്ന് തവണ അവിടെ ജയിച്ച മാണി ഒരിക്കലും തെരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല.
നിയമ സമ്പന്നൻ ,അഭിഭാഷകൻ, വാഗ്മി, തികഞ്ഞ പൊതു പ്രവർത്തകൻ, രാഷ്ട്രീയ ഭീഷ്മാചാര്യൻ...വിശേഷങ്ങൾ ഒരുപാടാണ് കെ എം മാണിക്ക്.
സുപ്രീം കോടതി ജഡ്ജി ആയിരുന്ന വി ആർ കൃഷ്ണയ്യർ മാനിയിലെ മനുഷ്യസ്നേഹിയെ കുറിച്ച ഇങ്ങനെ എഴുതി
' എന്നെ ആകർഷിച്ചത് അദ്ദേഹത്തിന്റെ മനുഷ്യസ്നേഹപരമായ വീക്ഷണമാണ് . കണ്ണ് കാത്തതായ ഒരു നിയമ ബിരുദധാരിയെ നിയ ഡിപ്പാർട്മെന്റിൽ ജോലി കൊടുത്ത ജീവിക്കുവാൻ സഹായിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് അപേക്ഷിച്ചു .ചട്ടങ്ങൾ മാറ്റിവെച്ചുകൊണ്ട് എൽ എൽ എം ബിരുദധാരിയായ അന്ധനെ യോഗ്യതയുള്ള ഉദ്യോഗത്തിൽ നിയമിച്ചു എന്നുള്ളതോർക്കുമ്പോൾ അദ്ദേഹത്തിന്റെ കരുണാശീലം വ്യക്തമാകുന്നു.
അതുപോലെ തന്നെ ദരിദ്രർക്ക് സൗജന്യ നിയമ സഹായം നൽകുന്ന ഒരു പദ്ധതി വി ആർ കൃഷ്ണയ്യരുടെ ആവശ്യപ്രകാരം അദ്ദേഹം തുടങ്ങിയിരുന്നതായും കൃഷ്ണയ്യർ അനുസ്മരിക്കുന്നുണ്ട്.
കേരളത്തിലെ ലോട്ടറി മേഖലയെ ശക്തിപ്പെടുത്തിയതില്‍ വലിയ പങ്കുള്ള വ്യക്തിയാണ് കെ.എം. മാണി. പ്ലാന്റേഷന്‍ ടാക്‌സ് എടുത്തു കളഞ്ഞതും മാണി ധനകാര്യ മന്ത്രിയായിരുന്ന കാലത്തായിരുന്നു.
കിടപ്പുരോഗികള്‍ക്കും ഗുരുതരരോഗബാധിതരായ പാവങ്ങള്‍ക്കും ചികില്‍സാസഹായം നല്‍കുന്നതിന് തുടങ്ങിയ കാരുണ്യ ലോട്ടറി കെ.എം.മാണി ചെയ്ത ഏറ്റവും വലിയ നന്മയായി എന്നും ജനം ഒരുക്കുമെന്ന് തീർച്ച.
നീതിയും ന്യായവും നിഷേധിക്കപ്പെടുന്ന ഒരു ജന വിഭാഗം ആവലാതികളും നിവേദങ്ങളുമായി തന്നെ സമീപിക്കുമ്പോൾ അവർക്കെല്ലാം ആശ്വാസം നൽകാൻ ആത്മാർത്ഥമായി ശ്രമിക്കുന്ന മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം
കുടുംബമായിരുന്നു കെ.എം.മാണിയുടെ സ്വകാര്യ ഇഷ്ടം. മക്കളോടും കൊച്ചുമക്കളോടുമുള്ള ഇഷ്ടത്തിന് ധാരാളം ഉദാഹരണങ്ങളുണ്ട്. പണ്ടൊക്കെ ഗൾഫ് യാത്ര പോകുമ്പോൾ എന്തു വാങ്ങിയാലും ആറെണ്ണം വാങ്ങുമായിരുന്നത്രെ..സോപ്പായാലും ചീപ്പായാലും ചോക്ലേറ്റായാലും. തന്റെ അഞ്ചു പെണ്മക്കൾക്കും മകൻ ജോസ് കെ മാണിക്കും ഉള്ളതായിരുന്നു ആയിരുന്നു ആ വാത്സല്യ സമ്മാനങ്ങൾ ..കുടുംബത്തെ എന്നും ചേർത്തു നിർത്തി രാജ്യത്തിനുവേണ്ടി പ്രവർത്തിച്ച ഉത്തമ രാഷ്ട്രീയ നേതാവ് തന്നെ മാണി സാർ ...
കുറ്റങ്ങളും കുറവുകളും ഇല്ലെന്നല്ല ,ആക്ഷേപാർഹമായ വശങ്ങൾ ഇല്ലെന്നല്ല ,ഏത് മഹാനും അത്തരം കുറവുകൾ ഉണ്ടാകും ..പക്ഷെ നേട്ടങ്ങളുടെ മുന്നിൽ ഈ കുറവുകൾ നിഷ്പ്രഭമാകും
https://www.facebook.com/Malayalivartha























