പി സി ജോര്‍ജ്ജ് ഇനി ബി ജെ പി എം എല്‍ എ; പിസി ജോര്‍ജും ജനപക്ഷവും ഔദ്യോഗികമായിത്തന്നെ എന്‍ഡിഎയുടെ ഭാഗമാകും; പ്രഖ്യാപനം വൈകിട്ട് നാല് മണിക്ക്

തിരുവനന്തപുരം: പിസി ജോര്‍ജും ജനപക്ഷവും ഔദ്യോഗികമായിത്തന്നെ എന്‍ഡിഎയുടെ ഭാഗമാകും. ഇന്ന് വൈകിട്ട് നാല് മണിക്കാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുക എന്ന് ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ് വ്യക്തമാക്കി.
ഇടത് വലത് മുന്നണികള്‍ ജനപക്ഷത്തിന് പ്രവേശനം നിഷേധിച്ചതോടെയാണ് പിസി എന്‍ഡിഎയിലേക്ക് തിരിഞ്ഞത്. യുഡിഎഫിന്റെ ഭാഗമായ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും കെഎം മാണിയോട് പിരിഞ്ഞാണ് പിസി ജോര്‍ജ് പുറത്തേക്ക് എത്തുന്നത്. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളുടേയും പിന്തുണയില്ലാതെ പിസി ജോര്‍ജ് സ്വന്തം മണ്ഡലമായ പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച് ജയി്ച്ചു. ശേഷം കേരള ജനപക്ഷം പാര്‍ട്ടിക്ക് രൂപം കൊടുത്തു. ജനപക്ഷം ചാരിറ്റബിള്‍ സൊസൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനയാണ്. ഇതാണ് കേരള ജനപക്ഷം(സെക്കുലര്‍) എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്ത് എന്‍ഡിഎയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha























