Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ശബരിമല ഇഫക്ടില്‍ കോണ്‍ഗ്രസിലെ ഹൈന്ദവ വോട്ടുകള്‍ കുമ്മനം വാരി എന്ന് വരുത്തി തീര്‍ത്ത്, ശശി തരൂരിനെ കാലുവാരാന്‍ തലസ്ഥാനത്ത് തറക്കളി നടക്കുന്നു, ശക്തമായ താക്കീതുമായി കെ.പി.സി.സി 

10 APRIL 2019 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

തരൂര്‍ ഇത്തവണ കൂടി വിജയിച്ചാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. തിരുവനന്തപുരത്തെ അനിഷേധ്യ നേതാവായി മാറും. മാത്രമല്ല ഹൈക്കമാന്‍ഡില്‍ നല്ല പിടിയുള്ളതിനാല്‍ ക്യാബിനെറ്റ് മന്ത്രിവരെ ആയേക്കും. അതെല്ലാം മനസിലാക്കിയാണ് തലസ്ഥാനത്തെ ചില കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അടിപ്പണി തുടങ്ങി. ശബരിമല ഇഫക്ടില്‍ കുമ്മനം കൂടുതല്‍ വോട്ട് പിടിച്ച് ജയിച്ച് കയറിയെന്ന് വരുത്തിതീര്‍ക്കുകയാണ് ഇവരുടെ ശ്രമം. ഇതോടെ ശക്തമായ താക്കീതുമായി കെ.പി.സി.സി രംഗത്തെത്തി. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് കെപിസിസി. തരൂര്‍ തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ജില്ലയിലെ പ്രചാരണ ചുമതലയുള്ള നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കെപിസിസി അന്ത്യശാസനം നല്‍കിയെന്നാണ് സൂചന.

തിരുവനന്തപുരത്തെ മുന്‍ എം.പിയായിരുന്ന വി.എസ് ശിവകുമാറും തമ്പാനൂര്‍ രവിയും അടക്കമുള്ളവരാണ് ഇതിന് പിന്നില്‍ കളിക്കുന്നതെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടു്പില്‍ കുമ്മനം രണ്ടാമതെത്തിയ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ശശിതരൂരിന്റെ പ്രവര്‍ത്തനങ്ങള്‍ ഒട്ടും കാര്യക്ഷമമല്ല. നോട്ടീസ് വീടുകളില്‍ എത്തിക്കാന്‍ പോലും പ്രവര്‍ത്തകരില്ല. ബൂത്ത്തല പ്രവര്‍ത്തനങ്ങള്‍ നിര്‍ജ്ജീവമാണ്. തീരദേശമേഖലകള്‍ കേന്ദ്രീകരിച്ച് മാത്രമാണ് തരൂരിന്റെ പ്രചാരണം ശക്തമായി നടക്കുന്നത്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കുടപ്പനക്കുന്ന് ഭാഗത്ത് തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പേരിന് പോലും ആരംഭിച്ചിട്ടില്ലെന്ന് പ്രദേശത്തെ കോണ്‍ഗ്രസ് അനുഭാവികള്‍ പറയുന്നു. തങ്ങളുടെ ചെലവില്‍ തരൂര്‍ ജയിച്ച് കയറണ്ടെന്നാണ് തലസ്ഥാനത്തെ പല കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാട്. അപകടം മണത്തറിഞ്ഞാണ് കെ.പി.സി.സി ഇടപെട്ടത്. ഇത് സംബന്ധിച്ച് തരൂര്‍ കേന്ദ്രതെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കുമെന്നും അറിയുന്നു.

ആരുടെയും ഔദാര്യത്തിന് കാത്ത് നില്‍ക്കാത്തയാളാണ് തരൂര്‍. അതുകൊണ്ട് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ അടക്കമുള്ളവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ തരൂരിനെ കിട്ടില്ല. അതൊക്കെ പല നേതാക്കള്‍ക്കും ഇഷ്ടമല്ല. രാഹുല്‍ഗാന്ധിയുമായും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളുമായും അടുത്തബന്ധമുള്ള തരൂരിന് ഇവരുടെയൊന്നും അടുത്ത് തലതാഴ്‌ത്തേണ്ട കാര്യമില്ല. ഇങ്ങിനെയൊക്കെയുള്ള സംഗതികളാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിടിക്കാത്തത്. തരൂര്‍ ശബരിമല പ്രശ്‌നത്തില്‍ ശക്തമായ നിലപാട് എടുത്തില്ലെന്ന് വരെ ചില നേതാക്കള്‍ പ്രചരിപ്പിച്ചു. അതിന്റെ ചുവട് പിടിച്ചാണ് ചില ബി.ജെ.പിക്കാര്‍ നായര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ തരൂരിനെതിരെ വ്യാജപ്രചരണം അഴിച്ചുവിട്ടത്. അദ്ദേഹം അതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. 

സ്വന്തം സ്ഥാനാര്‍ത്ഥികളെയും ഘടകക്ഷി സ്ഥാനാര്‍ത്ഥികളെയും കാലുവാരുന്നതില്‍ തലസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പണ്ടേ വിദഗ്ധരാണ്. വീരേന്ദ്രകുമാറിന്റെ ജനതാദള്‍ യു.ഡി.എഫിലായിരുന്നപ്പോള്‍ നേമം നിയമസഭാ മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞതവണ മത്സരിച്ച സുരേന്ദ്രന്‍പിള്ളയ്ക്ക് സ്ഥിരം വോട്ടുകള്‍ പോലും നല്‍കാതെ രാജഗോപാലിനെ വിജയിപ്പിച്ചവരാണ് അവര്‍. കെ.പി.സി.സി നിയമിച്ച അന്വേഷണ കമ്മീഷന്‍ ഇക്കാര്യം കണ്ടെത്തിയെങ്കിലും യാതൊരു നടപടിയും അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ വി.എം സുധീരന്‍ കൈക്കൊണ്ടില്ല. അന്ന് കോണ്‍ഗ്രസിന് 20,000 വോട്ടാണ് കുറഞ്ഞത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേമത്ത് 32,362 വോട്ട് കിട്ടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം സുരേന്ദ്രന്‍ പിള്ള പുറത്ത് വിട്ടിരുന്നു.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ദളപതി യുഗം  (8 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (21 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (48 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

Malayali Vartha Recommends