Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമർശിക്കേണ്ടവരെ വിമർശിച്ചും ചേർത്തുനിർത്തേണ്ടവരെ ചേർത്തുനിർത്തിയും ഒഴിവാക്കേണ്ടവരെ ഒഴിവാക്കിയും നീണ്ട 54 വർഷം കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹ്യമണ്ഡലം നിറഞ്ഞു നിൽക്കുകയായിരുന്നു കെ എം മാണി.

10 APRIL 2019 08:02 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

അതെ കെ എം മാണി എന്നാൽ കെ എം മാണി മാത്രമാണ്. ആ വ്യക്തിത്വത്തോട് ചേർത്തുവെക്കാൻ മറ്റൊരു പേരില്ല. വിമർശിക്കേണ്ടവരെ വിമർശിച്ചും ചേർത്തുനിർത്തേണ്ടവരെ ചേർത്തുനിർത്തിയും ഒഴിവാക്കേണ്ടവരെ ഒഴിവാക്കിയും നീണ്ട 54 വർഷം കേരളത്തിന്‍റെ  രാഷ്ട്രീയ സാമൂഹ്യമണ്ഡലം നിറഞ്ഞു നിൽക്കുകയായിരുന്നു കെ എം മാണി.

രാഷ്ട്രീയമായി വിപരീത ദിശകളിൽ സഞ്ചരിച്ചവർ പോലും മാണിസാർ എന്ന് അദ്ദേഹത്തെ ബഹുമാനിച്ചത് സമാനതകളില്ലാത്ത ആ വ്യക്തിപ്രഭാവം മാനിച്ചുകൊണ്ടാണ് എന്ന വസ്തുത വിസ്മരിക്കാനാവില്ല .

കേരളത്തിന്റെ ചരിത്രരചന നടത്തുന്നവര്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്തത്ര വ്യാപ്തിയും അഗാധവുമാണ് കെ.എം മാണിയുടെ കര്‍മരംഗം. കെ എം മാണി എന്ന പാലാക്കാരനെ ഒഴിച്ച് നിർത്തി കേരളം ചരിത്രം പൂർണമാക്കാൻ കഴിയില്ല എന്നത് തന്നെയാണ് ആ വ്യക്തിത്വത്തിന്റെ മുഖമുദ്ര

സർക്കാരിന്‍റെ ഭാഗമായിരിക്കുമ്പോൾ ശക്തമായ ഭരണത്തിനും പ്രതിപക്ഷത്തിരിക്കുമ്പോൾ ശക്തമായ സർക്കാർ വിമർശനത്തിനും കെ എം മാണി ഉണ്ടായിരുന്നു. അദ്ദേഹം രാഷ്ട്രീയ തന്ത്രജ്ഞനായിരുന്നെങ്കിലും കെ എം മാണിയുടെ രാഷ്ട്രീയ തന്ത്രങ്ങളൊന്നും സ്വന്തം നേട്ടത്തിന് വേണ്ടി ആയിരുന്നില്ല. .

കൃഷിക്കാരുടേയും ഇടത്തരക്കാരുടേയും പാവങ്ങളുടേയും ജീവിതം മെച്ചപ്പെടുത്താനായിരുന്നു കെ എം മാണി അദ്ദേഹത്തിന്‍റെ രാഷ്ട്രീയ തന്ത്രങ്ങൾ പ്രയോഗിച്ചത്.

ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ മന്ത്രി, ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതൽനിയമസഭകളിൽ മന്ത്രി, ഏറ്റവും കൂടുതൽ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി, ഒരു മണ്ഡലത്തെ ഏറ്റവും കൂടുതൽ കാലം പ്രതിനിധാനം ചെയ്ത നിയമസഭാംഗം വിശേഷണങ്ങൾ ഒരുപാടായിരുന്നു കെ എം മാണിക്ക് .

1959 ല്‍ കെ.പി.സി.സിയില്‍ അംഗമായിരുന്നു മാണി. കെ.എം.ജോര്‍ജ് എന്ന കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ 1964-ല്‍ കേരളാ കോണ്‍ഗ്രസ് പിറവിയെടുക്കുമ്പോള്‍ മാണി അതില്‍ ഇല്ല.

കേരളാ കോണ്‍ഗ്രസ് പിറവിയെടുക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ കോട്ടയം ഡി.സി.സി സെക്രട്ടറിയായിരുന്നു, ഇന്ന് കേരളാ കോണ്‍ഗ്രസി(എം)ന്റെ എല്ലാമെല്ലാമായ സാക്ഷാല്‍ കെ.എം.മാണി. പാലായില്‍ മത്സരിക്കാനാഗ്രഹിച്ച മാണിയെ കോണ്‍ഗ്രസ് പരിഗണിച്ചില്ല. കേരള കോണ്‍ഗ്രസിന് ഒരു നല്ല സ്ഥാനാര്‍ത്ഥിയെ കിട്ടിയതുമില്ല. അങ്ങനെയാണ് മാണി കേരള കോണ്‍ഗ്രസിലേക്കെത്തുന്നത്.

1975 ലെ അച്ചുതമേനോന്‍ മന്ത്രിസഭയില്‍ ആദ്യമായി മന്ത്രിയായി. 1979 ലാണ് കേരള കോണ്‍ഗ്രസ്.എം എന്ന പേരില്‍ മാണി സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്. പിന്നീടങ്ങോട്ട് കേരളാ കോണ്‍ഗ്രസ് എം. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ ഏറ്റവും പ്രബല വിഭാഗമായി മാറി.

സി.അച്ചുതമേനോന്റെ മന്തിസഭയിലും (455 ദിവസം), കെ.കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), എ.കെആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വാസുദേവന്‍ മന്ത്രിസഭയിലും (270 ദിവസം), ഇ.കെ.നായനാരുടെ മന്ത്രിസഭയിലും (635 ദിവസം)അദ്ദേഹം അംഗമായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന ശ്രീ.ബേബി ജോണിന്റെ റെക്കോര്‍ഡ് മറികടന്ന് സ്വന്തം പേരിലാക്കിയ നേതാവാണ് കെ.എം. മാണി.

നിരവധി പിളർപ്പുകളെ അഭിമുഖീകരിച്ച കേരള കോൺഗ്രസ് അമ്പത്തിയഞ്ച് വർഷമായി കേരള രാഷ്ട്രീയത്തിന്‍റെ അവിഭാജ്യ ഘടകമാണ്. ഒപ്പം കെ എം മാണിയും .. പലപ്പോഴും ചുണ്ടിനും കപ്പിനും ഇടയിൽ എന്നതുപോലെ അദ്ദേഹത്തെ മുഖ്യമന്ത്രി പദം വിട്ടൊഴിഞ്ഞു. അതേസമയം കേരള കോൺഗ്രസിന്റെ അമരക്കാരനായി കെ എം മാണി ദീർഘകാലം ധനമന്ത്രിയെന്ന നിലയിൽ തിളങ്ങി വിളങ്ങി..ആഭ്യന്തരമന്ത്രി, ധനമന്ത്രി, ജലവിഭവ മന്ത്രി എന്നീ നിലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു .

.രാഷ്ട്രീയ പ്രതിയോഗികളോട് ഏറ്റുമുട്ടി, ആവശ്യമെങ്കിൽ പോരാടിത്തന്നെയാണ് മാണി വിജയം വരിച്ചത്. എത്ര ശക്തമായ എതിർപ്പുകളെയും തന്റെ സ്വത സിദ്ധമായ പുഞ്ചിരികൊണ്ട് നേരിടുന്ന മാണി മാജിക്ക് രാഷ്ട്രീയ പ്രതിയോഗികൾക്കു പോലും അത്ഭുതമായി

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.ജെ ജോസഫിന് ലോക്‌സഭാ സീറ്റ് നിഷേധിച്ചുകൊണ്ടാണ് മാണി കേരളാ രാഷ്ട്രീയത്തിൽ അവസാനമായി ഇടപെട്ടത് . കോട്ടയം സീറ്റ് ചാഴികാടന് നല്‍കിയത് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണെന്നും എല്ലാവരുടെ പിന്തുണയും ചാഴികാടനാണെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കേരള രാഷ്ട്രീയത്തിലെ യുഗപ്രഭാവനായ ആ ഉജ്വല നേതാവിന് പ്രണാമം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends