Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞു; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയർത്തു സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തെ രൂക്ഷ ഭാഷയിൽ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി സതീശന്‍

24 APRIL 2019 03:49 PM IST
മലയാളി വാര്‍ത്ത

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയർത്തു സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തെ രൂക്ഷ ഭാഷയിൽ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി സതീശന്‍ രംഗത്ത്. കേരളത്തിലെ വോട്ടിംഗ് ശതമാനം കൂടിയതിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മാറി നില്‍ക്ക് എന്ന് വളരെ ദേഷ്യതോടുകൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ഇതിനെതിരെയാണ് സതീശന്‍ രംഗത്തെത്തിയത്.

മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞു. ഇപ്പോള്‍ ശരിയായ മുഖം വെളിവായിരിക്കുകയാണ്. നല്ല രാഷ്ട്രീയ പ്രവര്‍ത്തകനായ മുഖ്യമന്ത്രിക്ക് പോളിങ് ശതമാനം ഉയര്‍ന്നതിന്റെ കാര്യം മനസിലായി കഴിഞ്ഞു. തെരഞ്ഞെടുപ്പിനായി മിനുക്കി നടന്ന മുഖം അദ്ദേഹം ഉപേക്ഷിച്ചതായും സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രി മര്‍ക്കടമുഷ്ഠി ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും ആത്മപരിശോധന നടത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ആവശ്യപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 77.68 ശതമാനം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്ത് 30 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് പോളിങാണിത്. എട്ടു മണ്ഡലങ്ങളില്‍ പോളിങ് ശതമാനം 80 കടന്നു. ത്രികോണപ്പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ പോളിങ് ശതമാനം കൂടി. കണ്ണൂർ, വടകര മണ്ഡലങ്ങളാണ് വോട്ടിങ് കണക്കുകളില്‍ മുന്നില്‍. ഇന്നലെ രാത്രി പത്തു മണിക്കും പല ബൂത്തുകളിലും വോട്ടിങ് അവസാനിച്ചിരുന്നില്ല.

കേരളത്തിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷംപേരും അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നു. എല്ലാ മണ്ഡലങ്ങളിലും 70 ശതമാനത്തിൽ കൂടുതൽ പേർ വോട്ട് ചെയ്തു . പ്രതീഷിച്ചതുപോലെ വടക്കന്‍ജില്ലകളില്‍ വോട്ടുചെയ്തവരുടെ എണ്ണം ഉയര്‍ന്നു. വോട്ട് രേഖപ്പെടുത്തിയവരുടെ കണക്കിൽ ,കണ്ണൂർ ഒന്നാമതും വടകര രണ്ടാംസ്ഥാനത്തുമാണ്.

അതേസമയം തെക്കന്‍ജില്ലകളില്‍ അപ്രതീക്ഷിതമായി വോട്ടിംങ് ശതമാനം ഉയര്‍ന്നു. പത്തനംതിട്ട, ആറ്റിങ്ങൽ , തിരുവനന്തപുരം മണ്ഡലങ്ങളിൽ 70മുതല്‍ 75 ശതമാനം വരെ വോട്ട് പെട്ടിയിലായി. ഈമണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്നു എന്നത് പ്രധാനമാണ് . ശബരിമല പ്രശ്നം മറ്റ് പ്രദേശങ്ങളിലെക്കാള്‍ ഇവിടുത്തെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ സജീവവുമാണ്.

സംസ്ഥാനത്താകെ ന്യൂനപക്ഷ വോട്ടുകള്‍ വന്‍തോതില്‍ പോളുചെയ്യപ്പെട്ടു. അതുപോലെ മധ്യകേരളത്തിലും മിക്ക മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തെക്കാള്‍കൂടുതല്‍ വോട്ടുകള്‍ പോൾ ചെ യ്തു. കടുത്ത ത്രികോണമത്സരം ഉണ്ടായ മണ്ഡലങ്ങളിലും രാഷ്ട്രീയ പോരാട്ടം കടുത്തയിടങ്ങളിലും വോട്ടിങ് ഉയര്‍ന്നു എന്നത് ശ്രദ്ധേയമാണ്. മോദി സർക്കാരിന്റെ വിലയിരുത്തൽ, ബിജെപി നയം, ശബരിമല എന്നിവക്കൊപ്പം സംസ്ഥാന സർക്കാരിന്റെ പ്രവർത്തനവും ഈ തിരഞ്ഞെടുപ്പിലൂടെ വിലയിരുത്തപ്പെടുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (5 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (21 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (37 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (44 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (51 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (59 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

Malayali Vartha Recommends