നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഞായറാഴ്ചയോടെ 797 ആയി. നേപ്പാളിൽ നിന്ന് 781 മൃതദേഹങ്ങളും ടിബറ്റിലെ ഗൈറോങ് പോർട്ടിൽ നിന്ന് 16 മൃതദേഹങ്ങളുമാണ് ഇതുവരെ കണ്ടെത്തിയത്. ഇവരിൽ ഭൂരിഭാഗത്തെയും തിരിച്ചറിയാനായി കഴിഞ്ഞിട്ടില്ല.
ഔദ്യോഗിക കണക്കുകൾ പ്രകാരം നേപ്പാളിൽ 2502 പേരെയും ടിബറ്റിൽ 546 പേരെയും ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തിൽ 275 ഇന്ത്യക്കാരെയും 128 ഇന്ത്യൻ വംശജരെയും നേപ്പാളിൽ കാണാതാകുകയും ചെയ്തു. 49 ഇന്ത്യക്കാരെ ടിബറ്റിലും കാണാതായി. 900 ഇന്ത്യക്കാർ ചൈനയുടെ ഭാഗത്ത് കുടുങ്ങിക്കിടക്കുകയാണ്.
രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പ്രളയജലത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കാനായി സ്ഥലമില്ലാതെ വലഞ്ഞ് നേപ്പാൾ. പ്രളയബാധിത പ്രദേശങ്ങളിലെ ആശുപത്രി മോർച്ചറികൾ നിറഞ്ഞുകവിഞ്ഞതോടെ വീണ്ടെടുത്ത നൂറുകണക്കിന് മൃതദേഹങ്ങളിൽ ചിലത് മറവുചെയ്യാൻ തുടങ്ങിയെന്ന് സർക്കാർ ഞായറാഴ്ച അറിയിച്ചിട്ടുണ്ടായിരുന്നു. ഉറ്റവരെ കണ്ടെത്തുന്നതുവരെ മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള താൽക്കാലിക സംവിധാനമായി കണക്കാക്കിയാണ് നടപടി.
എല്ലാ മൃതദേഹങ്ങളിൽനിന്നും ഡി.എൻ.എ. സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും ഇതുപയോഗിച്ച് ബന്ധുക്കളെ കണ്ടെത്താനായാൽ ശരീരം വീണ്ടെടുക്കാൻ അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു.
റെഡ്ക്രോസിന്റേതടക്കമുള്ള നിലവിലുള്ളതും അംഗീകരിക്കപ്പെട്ടതുമായ മാനദണ്ഡങ്ങൾപ്രകാരമാണ് തിരിച്ചറിയാത്ത മൃതദേഹങ്ങൾ മറവുചെയ്യുന്നതെന്ന് നേപ്പാൾ വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഹിന്ദു ഭൂരിപക്ഷ രാജ്യമായ നേപ്പാളിൽ മൃതദേഹങ്ങളെ സാധാരണ ചിതയിൽ ദഹിപ്പിക്കുകയാണ് ചെയ്യുന്നത്.
"https://www.facebook.com/Malayalivartha
























