അപകടങ്ങൾ തുടർക്കഥയായി കടലുണ്ടി പുഴ; കുരുന്നു സഹോദരിമാര്‍ മുങ്ങി മരിച്ചതിന് പിന്നാലെ സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിയ്ക്കാനിറങ്ങിയ 12 കാരനും ദാരുണാന്ത്യം
മലപ്പുറം കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലപ്പുറത്ത് വടക്കേമണ്ണയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മൂന്ന് വിദ്യാര്‍ത്ഥികളാണ് പുഴയിൽ കുളിയ്ക്കാനിറങ്ങിയത്. ഇതില്‍ രണ്ട് പേരെ രക്ഷപെടുത്തി.
വടക്കേമണ്ണ മുഹമ്മദിന്റെ മകന് റൈഹാന്‍ മുഹമ്മദ് (12) ആണ് മരിച്ചത്. ചോലശേരി ഹംസയുടെ മകന് റിഷാദ് (11), ഹംസയുടെ സഹോദരന് നാസറിന്റെ മകന് മുഹമ്മദ് ജസീല്‍ (11) എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റൈഹാന്‍. കടലുണ്ടിപ്പുഴയില്‍ ഈ മാസം ഇത് രണ്ടാമത്തെ അപകടമാണ്. ഏഴാം തീയതിയാണ് പുഴയില്‍ രണ്ട് കുരുന്നു സഹോദരിമാര്‍ മുങ്ങി മരിച്ചിരുന്നു. ആനക്കയത്ത് കടലുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെയാണ് സഹോദരിമാര്‍ മുങ്ങിമരിച്ചത്. ഏറാന്തൊടി അബൂബക്കറിന്റെ മക്കളായ ഫാത്തിമ ഫിദ(14) ഫാത്തിമ നിദ(12) എന്നിവര്‍ മരിച്ചത്.
https://www.facebook.com/Malayalivartha