Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമേരിക്കയുമായുള്ള സന്ധി സംഭാഷണങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെ റഷ്യയുമായി നയതന്ത്രബന്ധം ശക്തമാക്കാനൊരുങ്ങി ഉത്തരകൊറിയ

24 APRIL 2019 04:25 PM IST
മലയാളി വാര്‍ത്ത

റഷ്യയുമായി നയതന്ത്രബന്ധം ശക്തമാക്കാനൊരുങ്ങി ഉത്തര കൊറിയ . അമേരിക്കയുമായുള്ള സന്ധി സംഭാഷണങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണിത്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഏപ്രില്‍ അവസാന വാരം റഷ്യയിലെ വ്ലാഡിവോസ്റ്റോക്കില്‍ വെച്ചായിരിക്കും കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ട്. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയോട് ചെര്‍ന്നുള്ള റഷ്യയിലെ തുറമുഖ നഗരമായ വ്‍ളാഡിവോസ്റ്റോക്കില്‍ ഈ മാസം അവസാനമായിരിക്കും പുടിന്‍ കിം ജോങ് ഉന്‍ കൂടിക്കാഴ്ച.

അമേരിക്കയുമായുള്ള സന്ധി സംഭാഷണങ്ങള്‍ യാതൊരു ഫലവുമില്ലാതെ പിരിയുകയും ആഗോള തലത്തില്‍ നേരിടുന്ന ഉപരോധവും ഒറ്റപ്പെടലും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുകയും ചെയ്യുന്ന പശ്ചാത്തിലത്തിലാണ് റഷ്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള ഉത്തര കൊറിയ നീങ്ങിയിരിക്കുന്നത്.

നിലവില്‍ റഷ്യയും ഉത്തര കൊറിയയുമായി വ്യാപാര ബന്ധങ്ങളുണ്ട്. കൂടാതെ 8000ല്‍ പരം ഉത്തരകൊറിയന്‍ തൊഴിലാളികള്‍ റഷ്യയില്‍ ജോലിചെയ്യുന്നുണ്ട്. യു.എന്‍ ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം അവസാനം ഇവരെ സ്വദേശത്തേക്ക് മടക്കണം. ഈ ഒരു സാഹചര്യത്തില്‍‌ കൂടിയാണ് കിം ജോങ് ഉന്‍ പുടിനെ സന്ദര്‍ശിക്കാന്‍ എത്തുന്നത്. കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇല്ലിന്റെ കാലത്ത് റഷ്യയുമായുള്ള ബന്ധം ദൃഢമായിരുന്നു. 2011 ലായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള ഉച്ചകോടി അവസാനമായി നടന്നത്.

പിന്നീട് സാമ്പത്തികമായി തകര്‍ന്ന ഉത്തരകൊറിയ റഷ്യക്ക് ആകര്‍ഷകമായ വിപണിയല്ലാതായി തീരുകയായിരുന്നു. രാജ്യത്തിന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാകുന്ന സാഹചര്യത്തില്‍ രാഷ്ട്രീയമായ പിന്തുണ തേടിക്കൊണ്ടാണ് കിം ജോങ് ഉന്‍ റഷ്യയിലേക്ക് എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (5 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (21 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (37 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (44 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (51 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (59 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

Malayali Vartha Recommends