ആറ് വയസ്സുകാരന് മകനെ തല്ലിച്ചതച്ച അച്ഛനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയില്‍ ആറ് വയസ്സുളള സ്വന്തം മകനെ അച്ഛന് ക്രൂരമായി മര്‍ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സമീപവാസികള്‍, പിതാവിനെ പിടികൂടി പോലീസിലേല്പിച്ചു.
തിരുവനന്തപുരം സ്വദേശി മുനിസ്വാമി (36) ആണ് അറസ്റ്റിലായത്. ഇയാളെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
രായമംഗലം ത്രിവേണിയില്‍ വിരികല്ല് ഉണ്ടാക്കുന്ന ജോലിയാണ് ഇയാള്‍ക്ക്. ഭാര്യ തൃശ്ശൂരിലെ അനാഥമന്ദിരത്തില്‍ താമസിച്ച് ജോലി ചെയ്യുകയാണ്.
ഇവരുടെ മൂന്നു മക്കളില്‍ ഇളയ കുട്ടിക്കാണ് മര്‍ദനമേറ്റത്. കുട്ടിയുടെ ദേഹമാസകലം വടിയുപയോഗിച്ച് അടിച്ചതിന്റെ അടയാളമുണ്ടെന്ന് എസ്.ഐ. സുനില്‍തോമസ് അറിയിച്ചു.
ഒരു മാസം മുന്‍പാണ് ഇയാള്‍ രായമംഗലത്ത് ജോലിക്കെത്തിയത്. തിരുവനന്തപുരത്ത് കുടുംബവീട്ടിലായിരുന്ന കുഞ്ഞിനെ കഴിഞ്ഞ ദിവസം ഇയാള്‍ കൂട്ടിക്കൊണ്ടുവന്നതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha