വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ.
ബിജെപിയുമായും സംഘപരിവാറുമായും അടുത്ത ബന്ധമുള്ള വ്യക്തിയായാണ് സുഭാഷ് ചന്ദ്ര അറിയപ്പെടുന്നത്. ട്രൈബ്യൂണലിന്റെ വർഗപക്ഷപാതം വ്യക്തമായി പ്രകടമാക്കുന്നതാണ് ഈ ഉത്തരവ്. കൂടാതെ, പക്ഷപാതത്തിനെതിരായ നിയമതത്വം എന്ന അടിസ്ഥാന നീതിന്യായ തത്വത്തിന്റെ ലംഘനവുമാണിത്. ഈ അസംബന്ധമായ നടപടിയുടെ ഫലമായി വായ്പദാതാക്കൾക്ക് 99.97 ശതമാനം നഷ്ടം സംഭവിക്കും. 1,322.39 കോടി രൂപയുടെ അവകാശവാദമുള്ള LIC Housing Finance-ന് വെറും 0.028 ശതമാനം, അതായത് 38 ലക്ഷം രൂപ മാത്രം നൽകുന്ന ഒത്തുതീർപ്പിനും അംഗീകാരം നൽകിയിരിക്കുകയാണ്.
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നതെന്നത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നു.
വായ്പകൾ തിരിച്ചടയ്ക്കാത്തവരെ സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു സർക്കാരിന്റെ സഹായത്തോടെ, മനഃപൂർവം വായ്പ തിരിച്ചടയ്ക്കാത്ത വൻകിട സ്ഥാപനങ്ങൾക്ക് ഭീമമായ തുകകൾ വായ്പയായി ലഭിക്കുന്നു. ഏതാനും വർഷങ്ങൾക്കുശേഷം, നിലവിലെ കേസിലെന്നപോലെ, വൻതോതിലുള്ള ഇളവുകൾ നൽകി NCLT അവരുടെ കടബാധ്യതകൾ തീർപ്പാക്കുന്നു.
https://www.facebook.com/Malayalivartha
























