സി പി ഐ നേതാവിന്റെ വീടിന് നേരെ കല്ലേറ്
കൊടുങ്ങല്ലൂര്‍ എടവിലങ്ങില്‍ സി പി ഐ നേതാവിന്റെ വീടിന് നേരെ കല്ലേറ്. എടവിലങ്ങ് പൊടിയന് ബസാറിലാണ് സി പി ഐ ലോക്കല്‍ കമ്മിറ്റിയംഗം മണ്ണാട്ടറ മനോജിന്റെ വീടിന് നേരെ അക്രമണം നടന്നത്.
പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കല്ലേറില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ല് തകര്‍ന്നിട്ടുണ്ട്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. അക്രമണത്തിന് പിറകില്‍ ബി ജെ പി പ്രവര്‍ത്തകരാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മനോജ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha