ഏവരെയും ഞെട്ടിച്ചുകൊണ്ട് എടിഎമ്മിനകത്ത് മൂർഖൻ പാമ്പ് ; മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പിടികൂടി
എടിഎമ്മിനകത്ത് മൂർഖൻ പാമ്പ്. കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ വിവി പാറ്റ് മെഷീനുള്ളില്‍ പാമ്പിനെ കണ്ടെത്തിയത്. എന്നാൽ ഇന്ന് തമിഴ് നാട്ടിൽ എ ടി എം മെഷിനിന്റെയകത്ത് പാമ്പിനെ കണ്ടെത്തിയിരിക്കുന്നത് . കൊടും ചൂടില്‍ തണുപ്പുള്ള ഇടങ്ങളിലേക്ക് ഇഴ ജന്തുക്കള്‍ എത്തുന്നതിനാല്‍ ഇത്തരം വാര്‍ത്തകൾ നിരന്തരം പുറത്തുവരികയാണിപ്പോൾ.
തമിഴ്നാട്ടിലെ തണ്ണീര്‍പന്തല്‍ റോഡിലുള്ള ഐഡിബിഐ ബാങ്കിന്റെ എടിഎമ്മിനകത്തായിരുന്നു പാമ്പ്. ആദ്യം പണമെടുക്കാനെത്തിയ ആള് പാമ്പിനെ കണ്ട് പേടിച്ച് ബഹളം വച്ച് പുറത്തിറങ്ങി. തുടര്‍ന്ന് പാമ്പ് പിടിത്തക്കാരന് എത്തി എടിഎം മെഷീനോട് ചേര്‍ന്നുള്ള മെഷീന്റെ അകത്ത് നിന്നും പാമ്പിനെ പുറത്തെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha