പാര്‍ട്ടി അതിരുകള്‍ ഭേദിക്കുന്ന സൗഹാര്‍ദം; കേരളത്തില്‍ നിന്നുള്ള ചിത്രം വൈറല്‍
കേരളത്തില്‍ നിന്നുള്ള ഒരു ചിത്രം, തെരഞ്ഞെടുപ്പു ചൂടിനിടെ രാജ്യശ്രദ്ധ നേടുന്നു.
മൂന്നു പാര്‍ട്ടികളുടെയും കൊടികള്‍, തുറന്ന വാഹനത്തില്‍ വീശിക്കൊണ്ടു പോകുന്ന യുവാക്കളുടെ ചിത്രം.
ഇത് കേരളത്തില്‍ മാത്രം സംഭവിക്കുന്ന കാര്യമാണെന്നും പാര്‍ട്ടിക്കും രാഷ്ട്രീയത്തിനും അപ്പുറമുള്ള സൗഹൃദമാണ് ഇതെന്നും പറഞ്ഞ് നിരവധി ആളുകളാണ് ചിത്രം നവമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്.
രാഷ്ട്രീയ ചായ്വിന്റേയോ ആശയങ്ങളുടെയോ പേരില്‍ സുഹൃത്തുക്കളെ നഷ്ടപ്പെടുത്തരുതെന്നും ചിത്രം പങ്കുവെച്ചുകൊണ്ട് ചിലര്‍ പറയുന്നു.
തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കണ്ണൂരില്‍ കണ്ട കാഴ്ചയാണിത്.
സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും കൊടിയുമേന്തി കാറില്‍ നഗരം ചുറ്റുകയായിരുന്നു ഈ ചെറുപ്പക്കാര്‍.
മാധ്യമം ദിനപത്രത്തിന്റെ കണ്ണൂരിലെ ഫൊട്ടോഗ്രാഫര്‍ പി.സന്ദീപാണ് ചിത്രം പകര്‍ത്തിയതെന്നാണ് വിവരം.
https://www.facebook.com/Malayalivartha