പരാതി പറഞ്ഞവര്‍ക്കെതിരേ കേസെടുത്ത നടപടി കേട്ടുകേള്‍വിയില്ലാത്തത്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരേ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്

വോട്ടിംഗ് മെഷീന് വോട്ട് തെറ്റായിട്ടാണ് രേഖപ്പെടുത്തിയെന്നു പറഞ്ഞവര്‍ക്കെതിരേ കേസെടുത്ത നടപടിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരേ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്.
പരാതി പറഞ്ഞവര്‍ക്കെതിരേ കേസെടുത്ത നടപടി കേട്ടുകേള്‍വിയില്ലാത്തതാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമ പ്രവര്‍ത്തകരോട് പോലും അസഹിഷ്ണുതയോടെയാണ് പെരുമാറുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. വടകരയിലെ പല ബൂത്തുകളിലും വ്യാപകമായി കള്ളവോട്ട് നടന്നതായും മുല്ലപ്പള്ളി ആരോപിച്ചു.
https://www.facebook.com/Malayalivartha


























