ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദം; കേരള തീരത്ത് തിരമാലകള്‍ 2.2 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി ന്യൂനമര്‍ദം രൂപംകൊണ്ടു വരുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഈ സാഹചര്യത്തില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്കി.
വ്യാഴാഴ്ച രാത്രിവരെ കേരള തീരത്ത് തിരമാലകള്‍ 2.2 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്കി.
https://www.facebook.com/Malayalivartha


























