വോട്ടുകളില്‍ വ്യത്യാസം കണ്ടെത്തിയ എറണാകുളം മണ്ഡലത്തിലെ കളമശേരിയില്‍ റീപോളിംഗ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്

എറണാകുളം മണ്ഡലത്തിലെ കളമശേരിയില്‍ റീപോളിംഗ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടുകളില്‍ വ്യത്യാസം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റീപോളിംഗ്. തിയതി തെരഞ്ഞെടുപ്പ് കമ്മീഷന് നിശ്ചയിക്കുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
കളമശേരിയില്‍ 83-ാം നന്പര് ബൂത്തില്‍ യഥാര്‍ഥ വോട്ടുകളില്‍നിന്ന് വ്യത്യസ്തമായി വോട്ടിംഗ് അവസാനിച്ചപ്പോള്‍ മെഷീനില്‍ 43 വോട്ടുകള്‍ അധികം കാണിച്ചിരുന്നു. വോട്ടെടുപ്പിനുശേഷം ആകെ വോട്ടിന്റെ എണ്ണം എടുക്കുന്പോഴാണ് വ്യത്യാസം കണ്ടത്. ഇതോടെ മൂന്നു മുന്നണിയിലേയും പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്കി. സ്ഥലത്തെത്തിയ കളക്ടറുടെ നേതൃത്വത്തില്‍ വോട്ടിംഗ് മെഷീന് പരിശോധിച്ച് ഇതു സുരക്ഷിതമായി മറ്റൊരു സ്ഥലത്ത് സൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ആകെ 215 വോട്ടര്‍മാരാണ് കളമശേരി 83-ാം നന്പര് ബൂത്തില്‍ പോള്‍ ചെയ്തത്. അവസാനം എണ്ണിയപ്പോള്‍ 258 വോട്ടുകള്‍ പോള്‍ ചെയ്തതായാണ് കാണിച്ചത്. മോക് പോളിലെ വോട്ടുകള്‍ മാറ്റാതെ വോട്ടെടുപ്പ് ആരംഭിച്ചതാണ് ഈ അധിക വോട്ടുകള്‍ക്കു കാരണമെന്നു മീണ അറിയിച്ചു.
https://www.facebook.com/Malayalivartha


























