"മോദി കാവല്‍ക്കാരനാണോ അതോ ഡല്‍ഹിയില്‍ നിന്നുള്ള ചക്രവര്‍ത്തിയാണോ"; മോദിയുടെ സന്ദര്‍ശനത്തിന് തൊട്ടു മുന്‍പ് യുപിയിലെ തെരുവുകളില്‍ വെള്ളം തളിച്ച നടപടിയെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് തൊട്ടു മുന്‍പ് യുപിയിലെ തെരുവുകളില്‍ വെള്ളം തളിച്ച നടപടിയെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി. മോദി കാവല്‍ക്കാരനാണോ അല്ലെങ്കില്‍ ഡല്‍ഹിയില്‍ നിന്നുള്ള ചക്രവര്‍ത്തിയാണോ എന്ന് പ്രിയങ്ക പരിഹസിച്ചു. ട്വിറ്ററിലായിരുന്നു പ്രിയങ്കയുടെ പരിഹാസം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന മോദിക്ക് വേണ്ടി വെള്ളം തളിക്കുന്ന ദൃശ്യങ്ങളും പ്രിയങ്ക ട്വീറ്റ് ചെയ്തു.
യുപിയിലെ വരള്‍ച്ചബാധിത മേഘലയായ ബുന്ദേല്‍ഖഢിന് തൊട്ടടുത്ത പ്രദേശമായ ബാന്ദയിലെ തെരുവുകളിലാണ് മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ടാങ്കറുകളില്‍ വെള്ളം കൊണ്ടുവന്ന് തളിച്ചത്
https://www.facebook.com/Malayalivartha


























