ക്ലാസ്സിലേക്ക് പോയ പത്താംക്ലാസ്സുകാരി മടങ്ങി വരാത്തതിനെ തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയത് കുട്ടിയുടെ സ്‌കൂള്‍ ബാഗും മദ്യ കുപ്പികളും; തുടർന്നുള്ള അന്വേഷണത്തിൽ പൊട്ടക്കിണറ്റിൽ കണ്ടെത്തിയത് കുട്ടിയുടെ മൃതദേഹം... കൂടെ മറ്റൊരു പെണ്‍കുട്ടിയുടെ അസ്ഥികൂടവും...

കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതാകുന്നത്. ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ത്ഥിനി വീട്ടില്‍ മടങ്ങി എത്തിയിട്ടില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപതാകം പുറത്ത് വരുന്നത്. മൂന്ന് ദിവസം മുമ്ബാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കിണറ്റിനുള്ളില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ നിന്നും മറ്റൊരു പെണ്‍കുട്ടിയുടെ അസ്ഥികൂടം കൂടി കണ്ടെത്തിയത്. പത്താംക്ലാസുകാരി ബലാത്സംഗത്തിനിരയായതായും വിവരമുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ സ്‌കൂള്‍ ബാഗും സമീപത്ത് മദ്യ കുപ്പികളും കണ്ടെത്തി.
തുടര്‍ന്ന് തിരച്ചിലിനൊടുവില്‍ വെള്ളിയാഴ്ച വൈകിട്ട് ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് കൂടുതലായി പരിശോധിച്ചപ്പോഴാണ് മറ്റൊരു അസ്ഥികൂടം കൂടി കണ്ടെത്തിയത്. രണ്ട് മാസം മുമ്ബ് കാണാതായ 18കാരി വിദ്യാര്‍ത്ഥിനിയുടേതാണ് അസ്ഥികൂടം എന്നാണ് വിവരം. കാമുകന്റെ ഒപ്പം ഒളിച്ചോടി പോയതാവാമെന്ന് കരുതി വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നില്ല.
കിണര്‍ സ്ഥിതിചെയ്യുന്ന പറമ്ബിന്റെ ഉടമയടക്കം ചിലരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവം വിവാദമായതോടെ പോലീസ് സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























