സിപിഐയോടാ കളി... പി.വി. അന്‍വറും സിപിഐയും തമ്മിലുള്ള തര്‍ക്കം തെരുവിലേക്ക്; മലപ്പുറത്ത് കോലംകത്തിക്കലും പ്രതിഷേധവും; അന്‍വറിനെ തെരുവില്‍ തടയുമെന്ന് എ.ഐ.വൈ.എഫ്

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പൊന്നാനി ലോക്‌സഭാ ഇടതുപക്ഷ സ്ഥാനാര്‍ഥിയും നിലമ്പൂര്‍ എം.എല്‍.എയുമായ പി.വി. അന്‍വറും തമ്മിലുള്ള തര്‍ക്കം തെരുവിലേക്ക് നീളുകയാണ്. അന്‍വറിന്റെ പ്രസ്താവനകളില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്. ജില്ലാ നേതൃത്വം പ്രതിഷേധ പ്രകടനം നടത്തി. പ്രവര്‍ത്തകര്‍ അന്‍വറിന്റെ കോലം കത്തിച്ചു. നിരുത്തരവാദപരമായ അഭിപ്രായപ്രകടനം തുടര്‍ന്നാല്‍ അന്‍വറിനെ തെരുവില്‍ തടയേണ്ടിവരുമെന്ന് എ.ഐ.വൈ.എഫ്. ജില്ലാക്കമ്മിറ്റി വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലായി നടത്തുന്ന പ്രസ്താവനകളിലൂടെ അന്‍വറിന്റെ ഇടതുപക്ഷമനസ്സ് നഷ്ടപ്പെട്ടുവെന്നാണ് മനസ്സിലാകുന്നതെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ. സമദ് പറഞ്ഞു. മഞ്ഞളാംകുഴി എം.എല്‍.എയുടെ വഴിതേടാന്‍ അന്‍വര്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ഇടതുപക്ഷത്തെ അതിന്റെ ചവിട്ടുപടിയാക്കാന്‍ ഉദ്ദേശിക്കേണ്ട ആവശ്യമില്ലെന്നും സമദ് പറഞ്ഞു.
പ്രതിഷേധപ്രകടനത്തിന് ജില്ലാസെക്രട്ടറി മുഹമ്മദ് സലീം, ഷഫീര്‍ കീഴിശേരി, സി.പി. നിസാര്‍, രാജേന്ദ്രബാബു പന്തല്ലൂര്‍, കെ. സുധീപ്, ഇ.വി. അനീഷ്, അഫ്‌സല്‍ പന്തല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എ.ഐ.വൈ.എഫ്. പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റി പ്രവര്‍ത്തകരാണ് സി.പി.ഐയ്‌ക്കെതിരെ നിരന്തരം പ്രസ്താവന നടത്തുന്ന പി.വി. അന്‍വറിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചത്. പൊന്നാനി ബസ്സ്റ്റാന്‍ഡ് പരിസരത്താണ് പ്രവര്‍ത്തകര്‍ കോലം കത്തിച്ചത്. പ്രതിഷേധത്തിന് എ.കെ. ജബ്ബാര്‍, എന്‍. സിറാജുദ്ദീന്‍, എ. നവാസ്, എം. മാജിദ്, എ. അയ്യൂബ് എന്നിവര്‍ നേതൃത്വംനല്‍കി.
അതേസമയം ഇത് തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞുള്ള സിപിഐ, സിപിഎം തര്‍ക്കത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ പി പി സുനീറിനെതിരെ ആരോപണവുമായി പിവി അന്‍വര്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. അധികം താമസിയാതെ പിപി സുനീര്‍ മുസ്ലീം ലീഗിലെത്തുമെന്ന് അരോപിച്ച പി വി അന്‍വര്‍ വയനാട്ടില്‍ അദ്ദേഹത്ത സ്ഥാനാര്‍ത്ഥി ആക്കിയതിന് ഇടതുമുന്നണി വലിയ വില നല്‍കേണ്ടി വരുമെന്നും വ്യക്തമാക്കിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ സിപിഐ തനിക്കെരിരെ പ്രവര്‍ത്തിച്ചെന്ന ആരോപണത്തിന് പിറകെയാണ് പിപി സുനീറിനെ വ്യക്തിപരമായി കടന്നാക്രമിച്ച് അന്‍വര്‍ രംഗത്തെത്തിയത്. ലീഗ്, കോണ്‍ഗ്രസ് നേതാക്കളുമായാണ് സുനീറിന് അടുപ്പമെന്നും സിപിഐ വിട്ട് മുസ്ലീം ലിഗിലെത്തിയ റഹ്മത്തുള്ളയുടെ പാത സുനീറും അടുത്ത് തന്നെ സ്വീകരിക്കുമെന്നും അന്‍വര്‍ ആരോപിച്ചു.
എന്നാല്‍, നേരത്തെ സിപിഐ ജില്ലാ നേതൃത്വത്തിനെതിരെ രംഗത്തെത്തിയ അന്‍വര്‍ പുതിയ അഭിമുഖത്തില്‍ ആരോപണം നിലമ്പൂരിലെ പ്രാദേശിക നേതൃത്ത്വത്തിന് എതിരെ തിരിഞ്ഞത്. പിപി സുനീറിന്റെ നിലപാടുകള്‍ ഇടത് പക്ഷത്തിന് അനുകൂലല്ല. അര്യാടനുമായി അദ്ദേഹത്തിന് വ്യക്തിപരമായി ബന്ധമുണ്ട്. നിലമ്പൂരിലെ സിപിഐ സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു വിഭാഗമാണ്. അത്തരക്കാരാണ് സുനീറിന്റെ അനുയായികള്‍. ജില്ലയിലെ തന്നെ മുതിര്‍ന്ന സിപിഐ നേതാക്കള്‍ക്ക് തന്നെ അവരെ പറ്റി നല്ല അഭിപ്രായമില്ല. മലപ്പുറം ജില്ലയില് തറവാട്ടുകാരായ സിപിഐക്കാരോട് സ്വകാര്യത്തില്‍ ചോദിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം ആരോപിച്ചു.
കമ്യൂണിസ്റ്റ്കാരായ സിപിഐക്കാരുടെ സഹായം തനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആര്യാടന്റെ അടുക്കളക്കാരായ ആട്ടില്‍ തോലിട്ട ചെന്നായകള്‍ ഉണ്ടായിരുന്നു. അവര്‍ നിലമ്പൂരിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരാണ്. അത്തരക്കാരെയാണ് പിപി സുനീര്‍ സഹായിക്കന്നത്. അവരെയാണ് താന്‍ വിര്‍ശിച്ചത്. അല്ലാതെ പൊന്നാനിയിലെ സിപിഐക്കാരെ വിമര്‍ശിച്ചിട്ടില്ലെന്നും അന്‍വര്‍ പറയുന്നു.
https://www.facebook.com/Malayalivartha



























