Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

ചാനലുകാര്‍ പിടിമുറുക്കി... കള്ളവോട്ടിന്റെ പലവഴി തേടി ചാനലുകള്‍ പായുമ്പോള്‍ വീണ്ടും പ്രതിരോധത്തിലാണ് സിപിഎം; പോലീസ് വോട്ടുകള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് വോട്ടുകളും അട്ടിമറിക്കപ്പെടുന്നതായി റിപ്പോര്‍ട്ട് 

01 MAY 2019 11:20 AM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

പോലീസ് ഉദ്യോഗസ്ഥര്‍ക്കുളള സര്‍വീസ് വോട്ട് സംഘടനാ നേതാക്കള്‍ ശേഖരിച്ച് വോട്ട് രേഖപ്പെടുത്തുന്നതായി വന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ വിവിധ ഓഫീസുകളിലും സര്‍വീസ് വോട്ടുകള്‍ അട്ടിമറിക്കപ്പെടുന്നു. പോലീസിലെ അട്ടിമറിയെ അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്റലിജന്റ്‌സ് വിഭാഗം എ.ഡി.ജി.പി യ്ക്ക് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയെങ്കിലും മറ്റ് വകുപ്പുകളില്‍ തെരഞ്ഞടുപ്പ് അഴിമതി നിര്‍ബാധം നടക്കുന്നു. 

റവന്യു ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ നിരവധി ജീവനക്കാര്‍ തെരഞ്ഞടുപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. തദ്ദേശസ്വയം ഭരണം , ജലസേചനം, സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പതിനായിര കണക്കിന് ജീവനക്കാരാണ് ഇലക്ഷന്‍ ജോലിയില്‍ നിയോഗിക്കപ്പെട്ടിരുന്നത്. അവരില്‍ നിരവധിയാളുകള്‍ ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കേറ്റ് വഴി വോട്ടു ചെയ്തിരുന്നു. ബാക്കിയുള്ളവര്‍ പോസ്റ്റല്‍ വോട്ടിനെയാണ് ആശ്രയിക്കുന്നത്. അങ്ങനെയുള്ളവരില്‍ നിന്നാണ് സര്‍വീസ് സംഘടനകള്‍ ബാലറ്റ് പിടിച്ചുവാങ്ങി വോട്ടുചെയ്യുന്നത്.

സര്‍വീസ് സംഘടനകള്‍ ഇത്തരത്തിലാണ് എക്കാലവും പ്രവര്‍ത്തിച്ചിട്ടുള്ളത്. അവര്‍ സംഘടനയില്‍ ഉള്ളവരുടെയും ഇല്ലാത്തവരുടെയും ബാലറ്റുകള്‍ ശേഖരിച്ച് ഒരുമിച്ച് വോട്ട് ചെയ്ത് കളക്ടറേറ്റുകളിലെ കളക്ഷന്‍ സെന്ററില്‍ നിക്ഷേപിക്കാറുണ്ട്. അതാത് കാലത്ത് ഭരണത്തിലിരിക്കുന്നവരുടെ സംഘടനയാണ് ഇത്തരത്തില്‍ വോട്ടുകള്‍ സമാഹരിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ഇത്തരത്തില്‍ തപാല്‍ വോട്ടുകള്‍ കൂട്ടത്തോടെ ഇടതിന് വീഴുന്നത്. ലക്ഷകണക്കിന് വോട്ടുകളാണ് സംഘടന നേരിട്ട് ചെയ്യുന്നത് . അല്ലെങ്കിലും പോസ്റ്റല്‍ വോട്ടുകള്‍ ഇടത് ആഭിമുഖ്യം പുലര്‍ത്തുന്നവയാണ്. 

തപാല്‍ വോട്ടുകള്‍ നേരിട്ട് സമ്മതിദായകന് നല്‍കണമെന്നാണ് നിയമമെങ്കിലും ചില പോസ്റ്റുമാന്‍മാര്‍ അത്തരത്തില്‍ പ്രവര്‍ത്തിക്കാറില്ല. പോസ്റ്റ് ഓഫീസിലെ രാഷ്ട്രീയവും ഇതിനു പിന്നിലെ ഒരു കാരണമാണ്. തപാല്‍ വോട്ടുകള്‍ കൂട്ടത്തോടെ സംഘടനാ നേതാക്കള്‍ വാങ്ങാറാണ് പതിവെന്ന് തലസ്ഥാനത്തെ ഒരു പോസ്റ്റ് മാന്‍ മലയാളിവാര്‍ത്തയോട് പറഞ്ഞു. പലപ്പോഴും സമ്മതിദായകന്‍ ഇക്കാര്യം അറിയാറ് പോലുമില്ലെന്നാണ് ഞ്ഞെട്ടിക്കുന്ന വിവരം. സമ്മതിദായകര്‍ക്ക് തപാല്‍ ബാലറ്റുകള്‍ നല്‍കിയാല്‍ അവര്‍ സ്വന്തം ഇഷ്ടപ്രകാരം വോട്ട്‌ചെയ്യുമെന്ന ഭയമാണ് ഇടതുസംഘടനാ നേതാക്കള്‍ക്കുള്ളത്. 

എന്നാല്‍ കോണ്‍ഗ്രസ് സംഘടനയും ഇക്കാര്യത്തില്‍ മോശമല്ലെന്നു റിപ്പോര്‍ട്ടുകളുണ്ട്. അവരുടെ സംഘടനാ നേതാക്കള്‍ പ്രവര്‍ത്തകരുടെ ബാലറ്റ് കൂട്ടത്തോടെ വാങ്ങി വോട്ട്‌ചെയ്യും. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ബിജെപിക്ക് ചെയ്യുമോ എന്ന ഭയമാണ് ഇതിനു പിന്നില്‍.

പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നത് സംബന്ധിച്ച് വളരെ നേരത്തേ തന്നെ പോലീസ് ആസ്ഥാനത്തുനിന്ന് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നതാണെന്ന് ഉന്നത പോലീസ് വ്യത്തങ്ങള്‍ പറയുന്നു. അന്വേഷണത്തില്‍ പോലീസുകാര്‍ കുറ്റക്കാരാണെന്ന് തെളിയുന്നപക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. എന്നാല്‍ ഇടതു സംഘടനാ നേതാക്കള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ ബഹ്‌റക്ക് കഴിയുമോ എന്ന് കണ്ടറിയാം.

മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ ഇത് സംബന്ധിച്ച് ഒരന്വേഷണവും നടക്കുന്നില്ല. അന്വേഷണത്തിനുള്ള സാധ്യതയുമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (22 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (25 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (35 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (40 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (53 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 hour ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (1 hour ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (2 hours ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (2 hours ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends