ഐ എസിൽ ചേർന്നത് 15 ലേറെ പേർ; കാസർകോട് ഐ.എസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാലക്കാട് കൊല്ലേങ്കാട് സ്വദേശി റിയാസ് അബൂബക്കറിനെ മനുഷ്യബോംബാക്കാൻ പദ്ധതിയിട്ടിരുന്നതായി എൻ.ഐ.എ

കാസർകോട് ഐ.എസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാലക്കാട് കൊല്ലേങ്കാട് സ്വദേശി റിയാസ് അബൂബക്കറിനെ മനുഷ്യബോംബാക്കാൻ പദ്ധതിയിട്ടിരുന്നതായി എൻ.ഐ.എ. ഐ.എസിൽ ചേർന്നതായി സംശയിക്കുന്ന കാസർകോട് സ്വദേശി അബ്ദുൽ റാഷിദ് അബ്ദുല്ല, കോഴിക്കോട് സ്വദേശികളായ അഷ്ഫാഖ് മജീദ്, അബ്ദുൽ ഖയ്യൂം എന്നിവരുടെ പ്രചോദനത്താൽ റിയാസ് മനുഷ്യബോംബാകാൻ തയ്യാറാക്കുകയായിരുന്നു എന്ന് എൻ.ഐ.എ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
പ്രാഥമിക ചോദ്യം ചെയ്യലിൽ കേരളത്തിൽ ആക്രമണം നടത്താൻ താൻ മാനസികമായി സന്നദ്ധമായിരുന്നുവെന്ന് ഇയാൾ വെളിപ്പെടുത്തുകയായിരുന്നു. എന്നാൽ, എവിടെ ആക്രമണം നടത്തണമെന്ന് തീരുമാനിച്ചിരുന്നില്ലെന്നും സ്ഫോടകവസ്തു ശേഖരണമോ മറ്റ് എന്തെങ്കിലും തുടർനടപടികളോ ഉണ്ടായിരുന്നില്ലെന്നും എൻ.െഎ.എ കോടതിയെ അറിയിച്ചു. അറസ്റ്റിനുശേഷം ചൊവ്വാഴ്ച കോടതിയിൽ ഹജരാക്കാനെത്തിയപ്പോഴാണ് എൻ.െഎ.എ എറണാകുളം പ്രത്യേക കോടതി മുമ്പാകെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
പ്രതിയെ മേയ് ആറ് മുതൽ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. ഇൗ അപേക്ഷ തിങ്കളാഴ്ച വാദം കേൾക്കാനായി മാറ്റിയ കോടതി പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു.
അതേസമയം, കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത മറ്റ് രണ്ടുപേരുടെ അറസ്റ്റ് തൽക്കാലം രേഖപ്പെടുത്തില്ലെന്ന് എൻ. ഐ.എ വ്യക്തമാക്കി. കാസർകോട് കളിയങ്ങാട് അഹമ്മദ് അറഫാത്ത്, നൈൻമാർമൂല അബൂബക്കർ സിദ്ദീഖ് എന്നിവരുടെ അറസ്റ്റാണ് തൽക്കാലത്തേക്ക് വേണ്ടെന്ന് വെച്ചത്. അതേസമയം, ഇവർ രണ്ടുപേരെയും കാസർകോട് െഎ.എസ് കേസിൽ 19ഉം 20ഉം പ്രതികളായി എൻ.െഎ.എ ചേർത്തിട്ടുണ്ട്. റിയാസ് അബൂബക്കർ 18ാം പ്രതിയുമാണ്. കൊല്ലം സ്വദേശിയെ 21ാം പ്രതിയായി ഉൾപ്പെടുത്തുമെന്നും എൻ.െഎ.എ കേന്ദ്രങ്ങൾ പറഞ്ഞു.
https://www.facebook.com/Malayalivartha



























