വോട്ടര്‍ പട്ടികയിലെ യുഡിഎഫ് അനുകൂല വോട്ടുകള്‍ വെട്ടിനിരത്തിയതായി ആരോപണം; ആലപ്പുഴ മണ്ഡലത്തില്‍ മാത്രം പതിനയ്യായിരത്തിലധികം വോട്ടുകള്‍ ഒഴിവാക്കപ്പെട്ടുവെന്ന് കണക്ക്; കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

വോട്ടര്‍ പട്ടികയിലെ ക്രമക്കേടിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. വോട്ടര്‍ പട്ടികയിലെ യുഡിഎഫ് അനുകൂല വോട്ടുകള്‍ വെട്ടിനിരത്തിയതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. കരട് വോട്ടര്‍ പട്ടികയിലും അന്തിമ വോട്ടര്‍പട്ടികയിലും വെട്ടിനിരത്തല്‍ നടത്തതായും ഇടതനുകൂല ഉദ്യോഗസ്ഥരാണ് ക്രമക്കേടിന് പിന്നിലെന്നുമാണ് കോണ്‍ഗ്രസ് ആരോപണം. ആലപ്പുഴ മണ്ഡലത്തില്‍ മാത്രം പതിനയ്യായിരത്തിലധികം വോട്ടുകള്‍ ഒഴിവാക്കപ്പെട്ടുവെന്നാണ് യുഡിഎഫിന്റെ കണക്ക്.
ബിഎല്‍ഒ മാരും താലൂക്ക് ഓഫീസുകളിലെ എന്‍ജിഒ യൂണിയന്‍ നേതാക്കളുമാണ് വെട്ടിനിരത്തലിന് പിന്നിലെന്ന് യുഡിഎഫ് ആരോപിക്കുന്നു. നിയമവിരുദ്ധവും ചട്ടവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമായി വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ ഒഴിവാക്കിയെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. എല്ലാ ബൂത്തുകളിലും ഒഴിവാക്കപ്പെട്ടവരുടെ കണക്കെടുക്കാനാണ് യുഡിഎഫ് തീരുമാനം. ഇതിനായി പ്രത്യേക ഫോം തയ്യാറാക്കി താഴെത്തട്ടില്‍ നല്‍കിയിട്ടുണ്ട്. വോട്ട് നഷ്ടപ്പെട്ടവര്‍ പ്രത്യേകപരാതി നല്‍കും.
https://www.facebook.com/Malayalivartha



























