Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇത്രയും വേണ്ടിയിരുന്നോ? കല്ലടയെപ്പോലെയുള്ള സ്വകാര്യ ബസ് മുതലാളിമാരുടെ കൊള്ള അവസാനിപ്പിക്കാനായി രംഗത്തിറക്കിയ സുവിധയില്‍ തീവെട്ടി കൊള്ള 

01 MAY 2019 04:53 PM IST
മലയാളി വാര്‍ത്ത

കല്ലട സുരേഷ് ഉള്‍പ്പെടെയുള്ള സ്വകാര്യ അന്തര്‍സംസ്ഥാന ബസുകളുടെ കൊള്ളക്ക് പരിഹാരമായി റെയില്‍വേ അനുവദിച്ച സുവിധ സര്‍വിസുകളില്‍ തീവെട്ടിക്കൊള്ള. അവധിക്കാലത്തെ സ്‌പെഷല്‍ ട്രെയിനുകള്‍ക്ക് പകരമാണ് സുവിധ, സ്‌പെഷല്‍ ഫെയര്‍ ട്രെയിനുകള്‍ ഓടിക്കുന്നത്. 

കൊച്ചുവേളിയില്‍നിന്ന് ബംഗളൂരുവിലേക്ക് 11 സുവിധയും തിരിച്ച് 10 സ്‌പെഷല്‍ ഫെയര്‍ സര്‍വിസുകളുമാണുള്ളത്. മൊത്തം ടിക്കറ്റുകളെ 20 ശതമാനം വീതമുള്ള അഞ്ചു ബ്ലോക്കുകളായി തിരിച്ചാണ് സുവിധയിലെ നിരക്ക്. ബുക്കിങ് ഓരോ 20 ശതമാനം സീറ്റ് പിന്നിടുന്തോറും നിരക്ക് കുതിച്ചുയരുമെന്നതാണ് സുവിധയുടെ പ്രത്യേകത. തത്കാല്‍ നിരക്കിലാണ് നിരക്ക് തുടങ്ങുന്നത് തന്നെ.

റിസര്‍വേഷന്‍ അവസാനഘട്ടത്തിലെത്തുമ്പോഴേക്കും 40 ശതമാനം വരെ ഉയരും. അവധിക്കാല ട്രെയിന്‍ എന്ന ആനുകൂല്യത്തോടെ യാത്ര ആഘോഷമാക്കാന്‍ എത്തുന്ന സാധാരണക്കാര്‍ക്ക് പോക്കറ്റ് കാലിയാകുമ്പോഴാണ് കാര്യം ബോധ്യപ്പെടുക. പ്രാദേശിക ഉത്സവ തിരക്കൊഴിവാക്കാന്‍ ഓരോ മേഖലയിലെയും വാണിജ്യവിഭാഗം തലവന്മാര്‍ക്കാണ് സുവിധ ട്രെയിന്‍ അനുവദിക്കാനുള്ള അധികാരം. 

ഒരു നിരക്കിളവും അനുവദിക്കില്ല. പ്രായവ്യത്യാസം കൂടാതെ എല്ലാ യാത്രക്കാരില്‍നിന്നും പ്രായപൂര്‍ത്തിയായ വ്യക്തിയുടെ നിരക്കാണ് ഈടാക്കുന്നത്. വിഷുവിനുശേഷം തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട സുവിധ ട്രെയിനില്‍ സെക്കന്‍ഡ് എ.സിക്ക് 5000 രൂപയിലധികം ഈടാക്കിയെന്ന് ആരോപണമുണ്ട്. 400 രൂപ നിരക്കുള്ള സ്ലീപ്പര്‍ ക്ലാസിന് സുവിധയില്‍ 1415 രൂപയാണ്.

തേര്‍ഡ് എ.സിയില്‍ 3280 രൂപയാണ് സുവിധനിരക്ക്. മറ്റ് ട്രെയിനുകളിലാകട്ടെ ഇതേ ക്ലാസിന് 1055 രൂപയും. 30 ദിവസം മുമ്പ് റിസര്‍വേഷന്‍ തുടങ്ങി 10 ദിവസം മുമ്പ് അവസാനിപ്പിക്കുന്ന രീതിയിലാണ് ബുക്കിങ്. രാജധാനിയുടെ അടിസ്ഥാന ചാര്‍ജിനൊപ്പം തത്കാല്‍ ചാര്‍ജും ചേര്‍ത്തുള്ളവ, തുരന്തോ ട്രെയിനിന്റെ അടിസ്ഥാന ചാര്‍ജിനൊപ്പം തത്കാല്‍ ചാര്‍ജും ചേര്‍ത്തുള്ളവ, മെയില്‍ എക്‌സ്പ്രസ് ചാര്‍ജിനൊപ്പം തത്കാല്‍ ചാര്‍ജും ചേര്‍ത്തുള്ളവ എന്നിങ്ങനെ മൂന്ന് തരം സുവിധകളാണ് റെയില്‍വേക്കുള്ളത്. ബുക്ക് ചെയ്യുമ്പോള്‍ മാത്രമാണ് ഏത് വിഭാഗമാണെന്ന് മനസ്സിലാവുക.

കല്ലട ബസിലെ ക്രൂര പീഡനം ഫേസ് ബുക്കിലൂടെ പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത്. അത്സമയം യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച കേസില്‍ കല്ലട ബസ് ഉടമ കല്ലട സുരേഷിന് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയില്ല. കഴിഞ്ഞ ദിവസം അന്വേഷണ സംഘം മുമ്പാകെ ഹാജരായെങ്കിലും കേസില്‍ സുരേഷിന്റെ പങ്ക് ഇനിയും അന്വേഷിക്കേണ്ടതുണ്ടെന്നാണ് പൊലീസിന്റെ നിലപാട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, യാത്രക്കാരെ മര്‍ദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പിടികൂടിയവരെ കല്ലടയുടെ ആലുവയിലെ ഓഫീസിലെത്തിച്ച് തെളിവെടുത്തു.

ബസ് ഡ്രൈവര്‍ തമിഴ്‌നാട് കോയമ്പത്തൂരിലെ നാച്ചിപാളയം സ്വദേശി കുമാര്‍ (55), മാനേജര്‍ കൊല്ലം പട്ടംതുരുത്ത് ആറ്റുപുറത്ത് ഗിരിലാല്‍ (37), ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കല്‍ വിഷ്ണു (29), ബസ് ജീവനക്കാരായ പുതുച്ചേരി സ്വദേശി അന്‍വര്‍, ജിതിന്‍, ജയേഷ്, രാജേഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. വധശ്രമം, കവര്‍ച്ച, മാരകായുധങ്ങളുപയോഗിച്ച് പരിക്കേല്‍പിക്കല്‍, സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായവര്‍ക്കെല്ലാം സംഭവത്തില്‍ നേരിട്ട് പങ്കുള്ളവരാണ്.കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചയാണ് എറണാകുളം വൈറ്റിലയില്‍ യാത്രക്കാരായ ബത്തേരി സ്വദേശി സചിന്‍ (22), സുഹൃത്ത് അഷ്‌കര്‍(22), തൃശൂര്‍ സ്വദേശി അജയ്‌ഘോഷ് എന്നിവരെ ഗുണ്ടാ ശൈലിയില്‍ ബസ് ജീവനക്കാര്‍ കൂട്ടമായി മര്‍ദ്ദിച്ചത്. 

ഹരിപ്പാട് വച്ച് കേടായ ബസിനു പകരം ബസ് ഏര്‍പ്പാടാക്കാത്തത് യുവാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇവര്‍ ഹരിപ്പാട് പൊലീസില്‍ പരാതിപ്പെട്ടതോടെ പകരം ബസ് എത്തിച്ച് യാത്ര തുടര്‍ന്നു. ഈ ബസ് വൈറ്റിലയിലെ കല്ലട ഓഫീസിനു മുന്നിലെത്തിയപ്പോള്‍ ചോദ്യം ചെയ്യലിന് പ്രതികാരമായി ഒരു സംഘം ആളുകള്‍ ബസില്‍ കയറി യുവാക്കളെ മര്‍ദ്ദിച്ച് റോഡില്‍ തള്ളുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (2 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (2 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (3 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (3 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (3 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (3 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (3 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (4 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (4 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (8 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (8 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (9 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (9 hours ago)

Malayali Vartha Recommends