കല്ലട ബസിലെ ആക്രമണവുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടപ്പോള്‍ പൊലീസ് ആദ്യം സഹകരിച്ചില്ലെന്ന ആരോപണത്തെ തുടര്‍ന്ന് കേസ് അന്വേഷിച്ച പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം

യാത്രക്കാരെ കല്ലട ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച മരട് എസ് ഐ അടക്കം നാല് പൊലീസുകാര്‍ക്ക് ഇടുക്കിയിലേക്ക് മാറ്റം നല്‍കി. എസ്‌ഐ ബൈജു മാത്യു, സിപിഒ മാരായ സുനില്‍ എം എസ്, സുനില്‍കുമാര്‍, പൊലീസ് ഡ്രൈവര്‍ ബിനേഷ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. പൊലീസ് ആദ്യം സഹകരിച്ചില്ലെന്ന യാത്രക്കാരനായ അജയഘോഷിന്റെ പരാതിയിലാണ് നടപടി.
യാത്രക്കാരായ മൂന്ന് യുവാക്കളെ സുരേഷ് കല്ലട ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
15 അംഗ സംഘം ബസിലേക്ക് ഇരച്ചുകയറിയാണ് വയനാട്, പാലക്കാട് സ്വദേശികളെ ക്രൂരമായി മര്‍ദ്ദിച്ചത്. ബസിലെ യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് തന്റെ ഫോണില്‍ ഈ വീഡിയോ ദൃശ്യം പകര്‍ത്തുകയും പിന്നീട് ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

പ്രതികളെന്ന് ആരോപിക്കപ്പെട്ടവരെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍
വൈറ്റിലയില്‍ വച്ച് മര്‍ദ്ദിച്ചവശരാക്കിയ ശേഷം യുവാക്കളെയും അജയ് ഘോഷ് എന്ന മറ്റൊരാളെയും ഇവര്‍ ഇറക്കിവിട്ടു. മര്‍ദ്ദനമേറ്റത് പാലക്കാട് സ്വദേശിക്കും വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിക്കുമാണ്. ഇരുവരും ഈറോഡില്‍ പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികളാണ്.
സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുരേഷ് കല്ലട ഉടമയെയും ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ നടപടിയിലേക്ക് കടക്കുന്നതിനിടെയാണ് സ്ഥലംമാറ്റം.
https://www.facebook.com/Malayalivartha



























