കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് നീനു; കെവിൻ മരിക്കാൻ കാരണമായത് തന്റെ അച്ഛനും, സഹോദരനും; അതിനാൽ കെവിന്റെ അച്ഛനെയും അമ്മയെയും നോക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കെവിൻ വധക്കേസിലെ മുഖ്യസാക്ഷിയായ നീനു:- കെവിൻ താഴ്ന്ന ജാതിക്കാരൻ ആണെന്നും, ഒപ്പം ജീവിക്കാൻ അനുവദിക്കില്ലെന്നും പിതാവ് ചാക്കോ തന്നോട് പറഞ്ഞിരുന്നു- എസ് ഐ കെവിന്റെ കഴുത്തിൽ പിടിച്ചുതള്ളി, തന്നെ അച്ഛനൊപ്പം പോകാൻ ആവശ്യപ്പെട്ടു:- കെവിൻ വധക്കേസിൽ നീനുവിൻറെ മൊഴി ഇങ്ങനെ...

കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിസ്താരത്തിനിടെ പൊട്ടിക്കരഞ്ഞ് കെവിൻ വധക്കേസിലെ മുഖ്യസാക്ഷിയായ നീനു. കെവിൻ താഴ്ന്ന ജാതിക്കാരനാണെന്നും, ഒപ്പം ജീവിക്കൻ അനുവദിക്കില്ലെന്നും പിതാവ് ചാക്കോ തന്നോട് പറഞ്ഞിരുന്നതായി നീനു. കെവിൻ മരിക്കാൻ കാരണം തന്റെ അച്ഛനും, സഹോദരനുമാണ്. അതിനാൽ കെവിന്റെ അച്ഛനെയും അമ്മയെയും നോക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്ന് നീനു പറഞ്ഞു.
കെവിനും തനിക്കും ഭീഷണിയുണ്ടായിരുന്നു. അച്ചനൊപ്പം പോകാൻ ഗാന്ധിനഗർ സ്റ്റേഷനിലെ എസ്ഐ തന്നോട് ആവശ്യപ്പെട്ടു. സമ്മതിക്കാതിരുന്നപ്പോൾ കെവിന്റെ കഴുത്തിൽപിടിച്ച് തള്ളി പോകുന്നെങ്കിൽ സ്വന്തം ഇഷ്ടപ്രകാരം പോകുന്നുവെന്ന് എഴുതി വാങ്ങി. രണ്ടാം പ്രതി നിയാസ് കെവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും നീനു കോടതിയിൽ മൊഴി നൽകി. തട്ടികൊണ്ടുപോകുന്നതിനു ഒരു മണിക്കൂർ മുമ്പും താൻ കെവിനുമായി ഫോണിൽ സംസാരിച്ചിരുന്നതായി നീനു കോടതിയെ അറിയിച്ചു. കേസിലെ വിസ്താരം തുടരുകയാണ്. കേസിലെ ഒന്നാം പ്രതിയായ സാനു ചാക്കോയുടെ സഹോദരിയും അഞ്ചാം പ്രതിയായ ചാക്കോയുടെ മകളുമാണു നീനു.
https://www.facebook.com/Malayalivartha



























