Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...


കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!


വീടിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയതിനു പിന്നാലെ.. നാല് കുട്ടികൾ പനി ബാധിച്ച് മരിച്ചു.. 62 പേരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു..


കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...

വിലക്ക് തുടരും... സുരേഷ് ഗോപിയ്‌ക്കെതിരെ നോട്ടീസയച്ചും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയും ശ്രദ്ധ നേടിയ അനുപമ മനസ് തുറക്കുന്നു

03 MAY 2019 04:37 PM IST
മലയാളി വാര്‍ത്ത

More Stories...

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്

യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

തന്റെ നിലപാടുകളില്‍ എന്നും ഉറച്ചു നിന്ന ഐഎഎസ് ഓഫീസറാണ് ടി.വി. അനുപമ. ഭക്ഷ്യ സുരക്ഷ കമ്മീഷണറായിരിക്കെ അനുപമ മായം കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങള്‍ ഏറെ കൈയ്യടി നേടി. അതിന് പിന്നാലെ ആലപ്പുഴ കളക്ടറായിരുന്ന സമയത്ത് തോമസ് ചാണ്ടിയെ രാജിവയ്പ്പിച്ചത് അനുപമയുടെ കര്‍ശന നിലപാടുകളാണ്. അതിന് പിന്നാലെയാണ് അനുപമ തൃശൂര്‍ കളക്ടറായെത്തിയത്. സുരേഷ്‌ഗോപി അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചതിനെതിരെ അനുപമ നോട്ടീസ് നല്‍കിയതോടെ വീണ്ടും ചര്‍ച്ചയായി. അവസാനം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയാണ് അവസാനം വിവാദമായത്. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് നിലവിലെ തീരുമാനമെന്ന് അനുപമ. വനം വകുപ്പിന്റെ നിര്‍ദേശാനുസരണമാണ് വിലക്ക് തുടരാന്‍ കഴിഞ്ഞ യോഗത്തില്‍ തീരുമാനിച്ചതെന്നും അനുപമ ഐഎഎസ് പ്രതികരിച്ചു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഇപ്പോഴും തുടരുകയാണ്. തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാന്‍ മാത്രമായി ആവശ്യം ഉന്നയിച്ച് ആരും ഇതുവരെ നിയമപരമായി സമീപിച്ചിട്ടില്ല. വനം വകുപ്പിന്റെ നിര്‍ദേശത്തോടെയാണ് വിലക്ക് തുടരുന്നതെന്നും അനുപമ പറഞ്ഞു. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാന്‍ മന്ത്രിമാര്‍ ഇടപെടുന്നതായി വാര്‍ത്തകളുണ്ടല്ലോ എന്ന ചോദ്യത്തോട് കളക്ടര്‍ പ്രതികരിച്ചില്ല. തന്റെ ജോലിയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും സോഷ്യല്‍ മീഡിയയിലെ ക്യാമ്പയിനെ കുറിച്ചും വിമര്‍ശനങ്ങളെ കുറിച്ചും യാതൊന്നും പ്രതികരിക്കാനില്ലെന്നും ടി.വി.അനുപമ കൂട്ടിച്ചേര്‍ത്തു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീട്ടിയ നടപടിയില്‍ പ്രതിഷേധിച്ച് ടി.വി.അനുപമയുടെ ഫേസ്ബുക്ക് പേജില്‍ നേരത്തെ സേവ് രാമന്‍ ക്യാമ്ബയിന്‍ നടന്നിരുന്നു. എന്നാല്‍, ഏറെ പേര്‍ കളക്ടറുടെ നടപടി ഉചിതമാണെന്ന നിലപാടെടുത്ത് പിന്തുണ അറിയിക്കുകയും ചെയ്തു. കുട്ടികളടക്കം 13 പേരെ കൊലപ്പെടുത്തിയ ആനയെ പൂരങ്ങളില്‍ നിന്ന് വിലക്കിയത് ശരിയായ നടപടിയാണെന്ന് നിരവധി പേര്‍ വാദിക്കുന്നുണ്ട്.

അതേസമയം, തൃശൂരില്‍ നിന്നുള്ള മന്ത്രിമാര്‍ക്കെതിരെയും വനംവകുപ്പ് മന്ത്രിക്കെതിരെയും ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുള്ള വിലക്ക് നീക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രസംഗിച്ച മന്ത്രിമാര്‍ യാതൊരു നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നുണ്ട്.

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരാന്‍ കഴിഞ്ഞ ഏപ്രില്‍ 25 നാണ് തീരുമാനിച്ചത്. ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉത്സവത്തിനിടെ ഇടഞ്ഞ തെച്ചിക്കോട്ടുകാവ് രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ വിലക്ക് നീട്ടാനാണ് ജില്ലാ കളക്ടര്‍ ഏപ്രില്‍ 25 ന് ഉത്തരവിറക്കിയത്. ഇന്ന് രാവിലെ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല നാട്ടാന നിരീക്ഷണ സമിതിയുടെ യോഗത്തിലായിരുന്നു തീരുമാനം.

ഫെബ്രുവരി പത്തിനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവിനെ എഴുന്നള്ളിക്കാനുള്ള വഴികള്‍ അടഞ്ഞു. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുകയാണ് ചെയ്യുന്നത്. വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും ആനയെ എഴുന്നള്ളിക്കാനുള്ള അനുമതി നല്‍കാനാവില്ലെന്നും തൃശ്ശൂര്‍ പൂരത്തിനുള്ള ആലോചനാ യോഗത്തില്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ അറിയിച്ചു.

തൃശൂര്‍ പൂരത്തിന് വിളംബരമെന്നോണം നെയ്തലക്കാവിലമ്മയുമായി തെക്കേ ഗോപുരനട തുറക്കുക തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ഇത്തവണ വിലക്ക് തുടരുകയാണെങ്കില്‍ ഈ ചടങ്ങില്‍ നിന്ന് തെച്ചിക്കോട്ടുകാവിനെ ഒഴിവാക്കേണ്ടി വരും. കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥയിലുള്ള രാമചന്ദ്രന്‍. അമ്പത് വയസിലേറെ പ്രായമുള്ള ആനക്ക് കാഴ്ചശക്തി കുറവാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (2 minutes ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (5 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (10 minutes ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (15 minutes ago)

ഓഗസ്റ്റിൽ മികച്ച വിൽപ്പനയുമായി ഹോണ്ട: 5.79 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു...  (18 minutes ago)

പിഎൻബി എഐ ഉച്ചകോടി 2026 സമാപിച്ചു; ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം...  (22 minutes ago)

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്  (33 minutes ago)

മാലിദ്വീപിന് തണലാകാന്‍ കേരളം: മരത്തൈകൾ സംഭാവന ചെയ്തു...  (34 minutes ago)

KOCHI പോലീസ് അന്വേഷണം ആരംഭിച്ചു..  (40 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!  (46 minutes ago)

Waterfall-illness 62 പേരുടെ സാംപിൾ പരിശോധിച്ചു  (51 minutes ago)

ഇടതുമുന്നണിയിൽ വൻ അധികാര തർക്കം; പിണറായി വിജയനെ ലക്ഷ്യമിട്ട് സി.പി.ഐയും പാർട്ടി മാധ്യമങ്ങളും ഒരേസമയം രംഗത്ത്...  (57 minutes ago)

കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...  (1 hour ago)

ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റിൽ ചാടി, നാടിനെ നടുക്കിയ ദുരന്തം...  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...  (1 hour ago)

Malayali Vartha Recommends