കോടികളുകളുടെ തട്ടിപ്പ് ; ഛത്തീസ്ഗഡില്‍ കോടികളുകളുടെ സുരക്ഷാ ഫണ്ട് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ മലയാളി യുവതി രേഖാ നായരെ കൊല്ലം പുത്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കൊല്ലം: ഛത്തീസ്ഗഡില്‍ കോടികളുകളുടെ സുരക്ഷാ ഫണ്ട് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ മലയാളി യുവതി രേഖാ നായരെ കൊല്ലം പുത്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഛത്തീസ്ഗഡ് ഡിജിപി മുകേഷ് ഗുപ്തയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ആയിരുന്ന രേഖ നായരുടെ കൊല്ലം പവിത്രേശ്വരം കൈതക്കോട്ടുള്ള വീട്ടിലാണ് വെള്ളിയാഴ്ച രാവിലെ കേരള പൊലീസിന്റെ സഹായത്തോടെ ഛത്തീസ്ഗഢ് പൊലിസ് പരിശോധന നടത്തിയത്.
പൊതുവിതരണകേന്ദ്രങ്ങള്‍ വഴി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാനായി നല്‍കിയ കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഗുണനിലവാരമില്ലാത്ത ധാന്യങ്ങൾ വിതരണം ചെയ്തതിലൂടെ അനധിക്യതമായി സമ്പാദിച്ച പണം പ്രതികൾ പങ്കിട്ടെടുത്തതായി കണ്ടെത്തിയിരുന്നു. ഈ പണം ഉപയോഗിച്ച് രേഖ നായർ കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗളിലും കെട്ടിടങ്ങളും വസ്തുക്കളും വാങ്ങി കൂട്ടി. കൊല്ലത്തെ ഒരു സ്വകാര്യ ബാങ്കിലടക്കം ലക്ഷങ്ങൾ നിക്ഷേപിച്ചിട്ടുണ്ടെന്നും ഛത്തീസ്ഗഡ് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു. ഛത്തീസ്ഗഡില്‍ ഏറെ കോളിളക്കമുണ്ടാക്കിയ വന്‍തട്ടിപ്പിന്റെ വിവരങ്ങൾ 2015ലാണ് പുറത്തുവന്നത്. കേസില്‍ ഛത്തീസ്ഗഡ് മുന്‍ ഡി.ജി.പി മുകേഷ് ഗുപ്തയടക്കമുള്ള ഉന്നതപൊലീസ് ഉദ്യോഗസ്ഥർ പ്രതികളാണ്.
സസ്‌പെന്‍ഷനിലായ ഛത്തീസ്ഗഢ് ഡിജിപി മുകേഷ് ഗുപ്തയുടെ പേഴ്‌സണല്‍ സ്റ്റെനോഗ്രാഫര്‍ ആയിരുന്നു രേഖ. ഗുപ്ത സസ്‌പെന്‍ഷനിലായതിന് പിന്നാലെ രേഖയും അവധിയിൽ പ്രവേശിച്ചിരുന്നു. പരിശോധനയില്‍ കോടികളുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചതിന്റെ തെളിവ് ലഭിച്ചതായാണ് സൂചനകള്‍.
ഛത്തീസ്ഗഢിലും കേരളത്തിലുമായി നിരവധി ഇടങ്ങളിലായി രേഖ ഭൂമിയും വീടുകളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. റായ്പൂരിലെ ബംഗ്ലാവും കോവളത്ത് വാങ്ങിയ വില്ലയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.നേരത്തെ യുവതിയുടെ ഛത്തീസ്ഗഡിലെ വീട്ടിലും ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























