Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്ലട ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ യാത്രക്കാര്‍ സഹായം അഭ്യര്‍ഥിച്ചിട്ടും നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന പരാതിയില്‍ മരട് എസ്‌ഐ ഉള്‍പ്പെടെ നാലുപേരെ ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റി

03 MAY 2019 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

കല്ലട ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ യാത്രക്കാര്‍ സഹായം അഭ്യര്‍ഥിച്ചിട്ടും നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന പരാതിയില്‍ മരട് എസ്‌ഐ ഉള്‍പ്പെടെ നാലുപേരെ ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റി. എസ്‌ഐ ബൈജു പി ബാബു, സിപിഒമാരായ എം എസ് സുനില്‍കുമാര്‍, എ ഡി സുനില്‍കുമാര്‍, ഡ്രൈവര്‍ ബിനീഷ് എന്നിവരെയാണ് ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്. മര്‍ദ്ദന വിവരം അറിഞ്ഞപ്പോള്‍ മുതല്‍ നടപടി ഏകോപിപ്പിച്ച പൊലീസ് ആസ്ഥാനത്തെ ഹവില്‍ദാര്‍ പ്രവീണിന് ഗുഡ് സര്‍വീസ് എന്‍ട്രി ശുപാര്‍ശ ലഭിച്ചിട്ടുണ്ട്.

മര്‍ദ്ദനം ഉണ്ടായ ഉടന്‍ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും സഹായിക്കാന്‍ തയ്യാറാകാതെ യുവാക്കളെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു. ഇത് അക്രമികള്‍ക്ക് വീണ്ടും യുവാക്കളെ ഉപദ്രവിക്കാന്‍ അവസരം ഉണ്ടാക്കി. പോലീസ് ഇടപെട്ട് മര്‍ദ്ദനമേറ്റ വരെ ഓട്ടോറിക്ഷയില്‍ കയറ്റി വിട്ടതല്ലാതെ കേസെടുത്തില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മര്‍ദനമേറ്റവര്‍ നല്‍കിയ പരാതിയിലാണ് വകുപ്പുതല നടപടി.

തിരുവനന്തപുരത്ത് നിന്നും തിരിച്ച ബസ് ആലപ്പുഴ ഹരിപ്പാട്ടെത്തിയപ്പോള്‍ കേടായി. പാതിരാത്രിയില്‍ പെരുവഴിയിലായ യാത്രക്കാര്‍ ജീവനക്കാരോട് കാര്യം തിരക്കിയെങ്കിലും അവര്‍ ക്ഷുഭിതരായി. തുടര്‍ന്ന് പകരം ബസ് എത്തിച്ച് യാത്ര തുടരുകയായിരുന്നു. കൊച്ചി വൈറ്റിലയിലെ കല്ലടയുടെ ഓഫീസ് എത്തിയപ്പോള്‍ അവിടെയുള്ള ജീവനക്കാരുള്‍പ്പെടെ ഇരുപതോളം പേര്‍ ബസിനുള്ളിലേക്ക് പാഞ്ഞ്കയറി, ഹരിപ്പാട്ട് വെച്ച് ജീവനക്കാരെ ചോദ്യം ചെയ്ത യുവാക്കളെ ആക്രമിക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം ബലമായി വലിച്ചിഴച്ച് ബസിന് പുറത്തേക്ക് കൊണ്ടുപോയി. ഇതെല്ലാം ബസിലെ യാത്രക്കാരനായ ജക്കബ് ഫിലിപ്പ് എന്ന ബിസിനസ്സുകാരന്‍ മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെയാണ് ജനം വിവരമറിഞ്ഞത്. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിരുന്നു.

വയനാട്, പാലക്കാട് സ്വദേശികളെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ചവശരാക്കിയ ശേഷം യുവാക്കളെയും അജയ് ഘോഷ് എന്ന മറ്റൊരാളെയും ജീവനക്കാര്‍ ഇറക്കിവിട്ടു. മര്‍ദ്ദനമേറ്റ രണ്ടു പേര്‍ തമിഴ്‌നാട് ഈറോഡിലെ സ്വാശ്രയ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ്. സംഭവത്തില്‍ പൊലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബസ് ഉടമ സുരേഷ് കല്ലടയെ ചോദ്യം ചെയ്തിരുന്നു. കേസില്‍ മറ്റ് നടപടികളിലേക്ക് നീങ്ങുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. സംഭവത്തിന്റെ തുടക്കത്തില്‍ പൊലീസ് കല്ലട ബസിലെ ജീവനക്കാരുമായി ഒത്തുകളിച്ചെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിലാണ് ആഭ്യന്തരവകുപ്പിന്റെ ഇപ്പോഴത്തെ നടപടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (5 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (17 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (25 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 hour ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (2 hours ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (2 hours ago)

Malayali Vartha Recommends