നാദാപുരത്തെ മുസ്ലിം ലീഗ് കേന്ദ്രത്തില്‍ വൻ ബോംബ് ശേഖരം; 13 പൈപ്പ് ബോംബുകളും 3 സ്റ്റീല്‍ ബോംബുകളും പറമ്പിൽ ഒളിപ്പിച്ച നിലയിൽ

നാദാപുരം ചേലക്കാട് മുസ്ലിം ലീഗ് കേന്ദ്രത്തില്‍ വൻ ബോംബ് ശേഖരം പിടികൂടി. 13 പൈപ്പ് ബോംബുകളും 3 സ്റ്റീല്‍ ബോംബുകളുമാണ് പിടികൂടിയത്. വെള്ളിഴാഴ്ച രാവിലെയായിരുന്നു സംഭവം. ഫയര്‍സ്റ്റേഷന് പിറക് വശത്തെ പറമ്പിൽ ജെസിബി മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് വണ്ണത്താം കണ്ടി മൂസ്സയുടെ ഉടമസ്ഥയിലുള്ള പറമ്പിൽ ബോംബുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
നാദാപുരം ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം ,സി ഐ രജീവന്‍ വലിയവളപ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോംബ് സ്ക്വാടിന്റെ സഹായത്തോടെ രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച ബോംബുകള്‍ പുറത്തെടുത്തു.
ചേലക്കാട് ക്വാറിയില്‍ നിര്‍വ്വീര്യമാക്കി. ഉഗ്രശേഷിയുള്ള ബോംബുകളെന്ന് ബോംബ് സ്ക്വാഡ‌് വിദഗ്ധര്‍ പറഞ്ഞു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാടും പ്രദേശത്ത് തിരച്ചല്‍ നടത്തി. ചേലക്കാടിന് തൊട്ടടുത പ്രദേശമായ നരിക്കാട്ടേരിയില്‍ 2011 ല്‍ അഞ്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























