Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

രോഗികളെ പെരുവഴിയില്‍ ആക്കിക്കൊണ്ട് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയറ്റര്‍ അടച്ചു പൂട്ടിയിട്ട് രണ്ട് മാസം

03 MAY 2019 04:44 PM IST
മലയാളി വാര്‍ത്ത

നഗരസഭയുടെ കീഴിലുള്ള തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്റര്‍ അടച്ചുപൂട്ടിയിട്ട് രണ്ടു മാസം. താത്കാലിക വൈദ്യുതി തകരാര്‍ മൂലം അടച്ചുപൂട്ടിയ തീയറ്ററിനു പകരം തീയറ്റര്‍ ഒരുക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പാഴ്വാക്കായി.

പ്രതിദിനം നൂറുകണക്കിന് രോഗികള്‍ എത്തുന്ന താലൂക്കാശുപത്രിയുടെ നിലനില്‍പിനു പോലും ഭീഷണിയായിട്ടും അധികൃതര്‍ അവഗണന കാട്ടുന്നതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് രോഗികളെ പറഞ്ഞുവിടേണ്ട ഗതികേടിലാണ് ഡോക്ടര്‍മാര്‍.

താത്കാലിക തീയറ്റര്‍ ഒരുക്കിയാല്‍ അടിയന്തര ശാസ്‌ക്രിയകള്‍ ചെയ്യാന്‍ ഡോക്ടര്‍മാര്‍ ഒരുക്കമാണ്. അടിയന്തര ശസ്ത്രക്രിയ വേണ്ടവരെ ഭീതിയോടു കൂടിയാണ് മറ്റുള്ളിടത്തേക്ക് ഡോക്ടര്‍മാര്‍ അയയ്ക്കുന്നത്. പത്ത് ശസ്ത്രക്രിയകള്‍ വരെ ദിനംപ്രതി നടക്കുന്ന താലൂക്കാശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിന് എന്നും പരാധീനതകള്‍ ഏറെയാണ്. പത്ത് വര്‍ഷം മാത്രം പഴക്കമുള്ള നിലവിലെ ഓപ്പറേഷന്‍ തീയറ്ററിനെ വൈദ്യുതി പ്രതിസന്ധി പിന്തുടരുന്നു.

ഓപ്പറേഷന്‍ തീയറ്റര്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ വൈദ്യുതി സംവിധാനങ്ങള്‍ താറുമാറായിട്ട് നാളുകളായി. നിലവാരം കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ചുള്ള വയറിംഗ് സംവിധാനത്തിലെ പിഴവാണ് വൈദ്യുതി മുടക്കത്തിന് ഇടയാക്കുന്നത്. ഓപ്പറേഷന്‍ തീയറ്ററിലെ ലൈനില്‍ തീപിടിത്തം നിത്യസംഭവമാണ്. ഇത് നിരവധി തവണ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.

റീവയറിംഗ് നടത്തുന്ന കാര്യം ഇടക്കാലത്ത് നഗരസഭാ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും അതും നടന്നില്ല. മൂന്ന് മാസം മുമ്പ് വൈദ്യുതി ലൈനില്‍ തീപിടിത്തം ഉണ്ടായതിനെത്തുടര്‍ന്ന് രണ്ട് ദിവസം ഓപ്പറേഷന്‍ തീയറ്റര്‍ അടച്ചിട്ടിരുന്നു. താത്കാലിക പണികള്‍ ചെയ്താണ് പിന്നീട് തുറന്നത്. രണ്ട് മാസം മുമ്പ് ജനറേറ്റര്‍ കൂടി കേടായതോടെ ഓപ്പറേഷന്‍ തീയറ്റര്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്.

കാലാവധി കഴിഞ്ഞ നിരവധി പഴയ കെട്ടിടങ്ങളും വിച്ഛേദിക്കാത്ത വൈദ്യുതി സംവിധാനങ്ങളും ആണ് പ്രധാന കെട്ടിടങ്ങളിലെ വൈദ്യുതി മുടക്കത്തിന് ഇടയാക്കുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. താലൂക്ക് ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച ഒപി ബ്ലോക്കില്‍ ഓപ്പറേഷന്‍ തീയേറ്റര്‍ നിര്‍മിക്കുന്നതിന് 63 ലക്ഷം രൂപ എംപി അനുവദിച്ചിരുന്നു. ഇതിന്റെ പേരില്‍ ആശുപത്രിയില്‍ ബോര്‍ഡും വച്ചിരുന്നു.

രണ്ട് വര്‍ഷം മുമ്പ് അനുവദിച്ച തുകയ്ക്ക് ഭരണാനുമതി ലഭിച്ചെങ്കിലും സാങ്കേതിക സമിതിയുടെ അനുമതി ലഭിക്കാത്തതിനാല്‍ ഇതുവരെയും നിര്‍മാണം തുടങ്ങിയിട്ടില്ല.

പണം അനുവദിച്ചത് വാങ്ങിയെടുക്കാന്‍ പോലും തയാറല്ലാത്ത നഗരസഭാ അധികൃതര്‍ക്കെതിരേ പ്രതിക്ഷേധം ഉയരുമ്പോഴും ആശുപത്രി ഉടമകളായ നഗരസഭയ്ക്ക് നിസംഗതയാണ്. ഗൈനക്കോളജി വിഭാഗത്തിലും അസ്ഥിരോഗ വിഭാഗത്തിലും മിക്ക ദിവസങ്ങളിലും നിരവധി ഓപ്പറേഷന്‍ നടക്കുന്ന താലൂക്കാശുപത്രിയില്‍ നിലവില്‍ ഈ രണ്ടു വിഭാഗങ്ങളുടെയും പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഓപ്പറേഷന്‍ തിയറ്ററിന്റെ അടച്ചുപൂട്ടല്‍ സാധാരണക്കാരായ നൂറുകണക്കിന് രോഗികളെ ബാധിക്കുന്നതില്‍ പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ നഗരസഭാ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രതിക്ഷേധങ്ങള്‍ക്ക് ഒരുങ്ങുകയാണ് വിവിധ സംഘടനകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (5 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (5 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (6 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (6 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (6 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (6 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (6 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (7 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (7 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (7 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (11 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (11 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (12 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (12 hours ago)

Malayali Vartha Recommends