പയ്യാമ്പലത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം മൂലം ബീച്ചില്‍ എത്താന്‍ വിനോദ സഞ്ചാരികള്‍ ഭയക്കുന്നു

പയ്യാമ്പലത്ത് വിനോദസഞ്ചാരത്തിന് എത്തുന്നവര്‍ ഭയക്കേണ്ട സ്ഥിതിയിലാണ്. കാരണം, പയ്യാമ്പലം സാമൂഹ്യവിരുദ്ധര്‍ കൈയ്യടക്കിയിരിക്കയാണ്.
പയ്യാമ്പലം ബീച്ചിലും പരിസരത്തും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം പൂവാലശല്യം ചോദ്യം ചെയ്ത ഒരു യുവതിയെ ബീച്ചില്‍ വച്ച് യുവാക്കള്‍ ആക്രമിച്ച സംഭവവും ഉണ്ടായി. സഹായത്തിന് പോലീസ് പോലും ഇല്ലാത്ത അവസ്ഥയാണ് ബീച്ചില്‍. നിലവില്‍ ഒരു പോലീസ് കണ്‍ട്രോള്‍ റൂം മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
അതും ഇവിടെ നിന്നും മാറ്റി സ്ഥാപിക്കാനുള്ള നീക്കം തുടങ്ങിയിരിക്കയാണ്. കണ്ണൂര്‍ എആര്‍ ക്യാമ്പിലേക്കാണ് കണ്‍ട്രോള്‍ റൂം മാറ്റുന്നത്.നിലവില്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്റെ പരിധിയില്‍ വരുന്നതാണ് പയ്യാമ്പലം ബീച്ചെങ്കിലും ബീച്ചും പരിസരങ്ങളും കോസ്റ്റല്‍ പോലീസിന്റെ അധികാരപരിധിയിലാണ്. അതിനാല്‍ ഇവിടെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ നടപടിയെടുക്കുന്നതില്‍ അധികാരത്തര്‍ക്കവും നിലനില്‍ക്കുന്നു.
തന്മൂലം പലപ്പോഴും കേസുകള്‍ എടുക്കുന്നത് വൈകുന്നതിനു കാരണമാകുന്നു. ബീച്ചിലേക്കുള്ള പ്രവേശനത്തില്‍ പ്രത്യേക സമയപരിധികള്‍ നിശ്ചയിച്ചിട്ടില്ല. അതിനാല്‍ സമയപരിധി നിശ്ചയിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിനു വിനോദസഞ്ചാരികള്‍ പയ്യാമ്പലം ബീച്ചിലും പാര്‍ക്കിലുമായി എത്തുന്നുണ്ട്.
അതിനാല്‍ പോലീസ് എയ്ഡ്‌പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവും ഉണ്ട്. പോലീസ് എയ്ഡ്‌പോസ്റ്റ് ഇവിടെ സ്ഥാപിച്ചാല്‍ സഞ്ചാരികള്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ സാധിക്കും. എയ്ഡ്‌പോസ്റ്റ് ഇല്ലാത്തതിനാല്‍ അക്രമമുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞാണ് പോലീസ് വിവരം അറിയുന്നത്. പോലീസ് എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിട്ടുണ്ടാവും.
https://www.facebook.com/Malayalivartha


























