കാസര്‍കോട് മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്തതായി സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

കാസര്‍കോട് മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്തതായി സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മുഹമ്മദ് ഫയിസ്, കെഎം മുഹമ്മദ്, അബ്ദുല്‍ സമദ് എന്നിവരാണ് കള്ള വോട്ട് ചെയ്തത്. കള്ള വോട്ട് ചെയ്തതായി കെഎം മുഹമ്മദ് കലക്ടര്‍ക്ക് മൊഴി നല്‍കി. കള്ള വോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കും. ഇവര്‍ക്കെതിരെ സെക്ഷന്‍ 171 സി, ഡി, എഫ്, ജി പ്രകാരം നടപടിയെടുക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
പുതിയങ്ങാടി ജമാ അത്ത് സ്കൂളിലെ 69, 70 ബൂത്തുകളിലാണ് കള്ള വോട്ട് നടന്നത്. മുഹമ്മദ് ഫായിസ് രണ്ട് ബൂത്തുകളിലാണ് വോട്ട് ചെയ്തത്. അബ്ദുല്‍ സമദ് ഓരേ ബൂത്തില്‍ രണ്ട് തവണ വോട്ട് ചെയ്തു. കെഎം മുഹമ്മദ് സ്വന്തം വോട്ടടക്കം മൂന്ന് തവണ വോട്ട് ചെയ്തതായും കണ്ടെത്തി.
നാല് പേര്‍ കള്ള വോട്ട് ചെയ്തതായാണ് പരാതി. എന്നാല്‍ നാലാമനായ ആഷിക്കിന്റെ കാര്യത്തില്‍ തീരുമാനമായില്ല. ഇയാള്‍ കള്ള വോട്ട് ചെയ്തതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്കെതിരായ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
കള്ള വോട്ടിന് പ്രേരിപ്പിച്ചത് കോണ്‍ഗ്രസ് ബൂത്ത് ഏജന്റാണ്. ബൂത്ത് ഏജന്റ് കള്ള വോട്ടിന് പ്രേരിപ്പിച്ചോയെന്ന് പരിശോധിക്കുമെന്നും കുറ്റം തെളിഞ്ഞാല്‍ ഏജന്റിനെതിരെ കേസെടുക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി. സെക്ഷന്‍ 134 പ്രകാരം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. കള്ള വോട്ട് വിഷയത്തില്‍ കലക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിലും അവരും നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























