വനിതാ ഹോസ്റ്റലുകളുടെ സമയക്രമം ദീര്‍ഘിപ്പിച്ചതിന് പിന്നാലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുവരുത്താന്‍ സര്‍ക്കാര്‍

വനിതാ ഹോസ്റ്റലുകളുടെ സമയക്രമം ദീര്‍ഘിപ്പിച്ചതിന് പിന്നാലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുവരുത്താന്‍ സര്‍ക്കാര്‍. വസ്ത്രം, പുറത്തുപോകുന്നതും തിരികെയെത്തുന്നതും രേഖപ്പെടുത്താനുള്ള രജിസ്റ്റര്‍, വൈദ്യുതി ഉപയോഗം തുടങ്ങിയവയിലുള്ള നിയന്ത്രണങ്ങളിലാണ് ഇളവുവരുത്തുന്നത്. വിദ്യാര്‍ഥിനികളുടെ മാനസികാരോഗ്യത്തെയും ആത്മവിശ്വാസത്തെയും നിയന്ത്രണങ്ങള്‍ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരേ പ്രതിഷേധവും ശക്തമാണ്.
ആദ്യ ഘട്ടമായി വിദ്യാര്‍ഥിനികളുടെ അഭിപ്രായം ശേഖരിക്കാന്‍ സര്‍വകലാശാലാ ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് ചോദ്യാവലി നല്‍കും. നിസ്സാര കാര്യങ്ങള്‍ രക്ഷിതാക്കളെ വിളിച്ചറിയിക്കുന്നതിലും പരിധി നിശ്ചയിക്കും. രാത്രിയില്‍ നിശ്ചിത സമയത്തിന് ശേഷം ലൈറ്റ് അണയ്ക്കണമെന്ന നിയന്ത്രണം ഇല്ലാതാവും. രാത്രി 10.30നുശേഷം നിശ്ചയിച്ചിട്ടുള്ള പൊതുവായ സ്ഥലത്തിരുന്ന് പഠിക്കണമെന്നാണ് ഹോസ്റ്റലുകളിലെ നിയമം. അതിനും മാറ്റംവരും. പകല്‍ ഉപാധികളോടെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ആണ്‍കുട്ടികള്‍ക്കും തിരിച്ചും പ്രവേശനം അനുവദിക്കും.
ടോയ്‌ലറ്റുകള്‍, സാനിറ്ററി പാഡ് വെന്‍ഡിങ് മെഷീന്‍, ഇന്‍സിനറേറ്റര്‍ എന്നിവ ഹോസ്റ്റലുകളില്‍ ഉറപ്പാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.വനിതാശിശു വികസന വകുപ്പിന്റെ കീഴില്‍ ജെന്‍ഡര്‍ വിഭാഗമാണ് പഠനം നടത്തുന്നത്. പുതിയ അധ്യയനവര്‍ഷംമുതല്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്താനാണ് സര്‍ക്കാര്‍ ആലോചന.
https://www.facebook.com/Malayalivartha


























