Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പഞ്ചിങ് കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍, ഒറ്റത്തവണ മാത്രമുള്ള പഞ്ചിങ് ഹാജരായി കണക്കാക്കില്ല

04 MAY 2019 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പഞ്ചിങ് കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ജീവനക്കാര്‍ വരുമ്പോഴും പോകുമ്പോഴും പഞ്ച് ചെയ്യണം. ഒറ്റത്തവണ മാത്രമുള്ള പഞ്ചിങ് ഹാജരായി കണക്കാക്കില്ല.മാസത്തില്‍ 180 മിനിറ്റ് അനുവദിച്ചിരുന്ന ഗ്രേഡ് ടൈം 300 മിനിറ്റ് എന്ന തോതില്‍ ഉയര്‍ത്തി. ഒരു ദിവസം പരമാവധി 60 മിനിറ്റ് മാത്രമേ ഇതിലേക്ക് വിനിയോഗിക്കാവൂ.
എന്നാല്‍, നിലവിലെ ഫെ്‌ലക്‌സി ടൈം (വൈകി വന്നാല്‍ അത്രയും സമയം കൂടി വൈകീട്ട് ജോലി ചെയ്യുന്ന രീതി) അനുവദിക്കില്ല. സെക്രട്ടേറിയറ്റിലെ പ്രവൃത്തി സമയം രാവിലെ 10.15 മുതല്‍ 5.15 വരെയാകും. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിറക്കി. പൊതുഭരണധനകാര്യനിയമ വകുപ്പുകളിലെ ജീവനക്കാരുടെ ബില്‍ കൈകാര്യം ചെയ്യുന്ന അണ്ടര്‍ സെക്രട്ടറിമാരെ പഞ്ചിങ് നിരീക്ഷണത്തിന് ചുമതലപ്പെടുത്തി.
ദിവസ വേതനക്കാര്‍, താല്‍ക്കാലികകരാര്‍ ജീവനക്കാര്‍ എന്നിവര്‍ ബയോമെട്രിക് പഞ്ചിങ് രേഖപ്പെടുത്തേണ്ട. അറിയിപ്പുണ്ടാകുന്നതുവരെ ഹാജര്‍ബുക്ക് തുടരും. നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഉത്തരവിലുണ്ട്. ജീവനക്കാരുടെ ഗ്രേസ് സമയ ബാക്കി 'സ്പാര്‍ക്കി'ല്‍ കാണാം. മുന്‍ മാസം 16 മുതല്‍ അതത് മാസം 15 വരെയാണ് ഗ്രേസ് സമയം കണക്കാക്കുക. പകുതി ദിന ജോലിക്ക് ഇത് അനുവദിക്കില്ല. വൈകിയെത്തല്‍ അനുമതി, നേരത്തേ പോകല്‍ എന്നിവ അനുവദിക്കില്ല.

മാസം 10 മണിക്കൂറോ അതിലധികമോ അധിക സമയം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് മാസം ഒരു കോമ്പന്‍സേഷന്‍ ഓഫ് അനുവദിക്കും. ഓരോ ദിവസത്തെയും പ്രവൃത്തി സമയമായ ഏഴ് മണിക്കൂറില്‍ കൂടുതല്‍ വരുന്ന സമയമാണ് ഇതിനായി കണക്കാക്കുക. 'സ്പാര്‍ക്ക്' മുഖേന അനുവദിക്കുന്ന കോമ്പന്‍സേറ്ററി ഓഫ് ഏതാനും ജീവനക്കാര്‍ ദുരുപയോഗം ചെയ്ത സാഹചര്യത്തില്‍ ഇനി അതിന് കണ്‍ട്രോളിങ് ഓഫിസര്‍ക്ക് നല്‍കണം.
ഡെപ്യൂട്ടി സെക്രട്ടറി, ജോയന്റ് സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി, സ്‌പെഷല്‍ സെക്രട്ടറി, സെക്രട്ടറി എന്നിവര്‍ക്ക് മാത്രമാകും അനുമതിക്ക് അധികാരം. ഓഫിസ് ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അവധി ദിവസങ്ങളില്‍ അനുവദിച്ചുവരുന്ന കോമ്പന്‍സേഷന്‍ ഓഫ് അനുവദിക്കൂ. സെക്രട്ടേറിയറ്റ് സര്‍വിസില്‍ പുതിയ ഉദ്യോഗസ്ഥര്‍ പെന്‍ നമ്പര്‍ ലഭ്യമാകുന്ന തീയതി മുതല്‍ പഞ്ചിങ് രേഖപ്പെടുത്തണം. വെയിറ്റിങ് ഫോര്‍ പോസ്റ്റിങ് ഗസറ്റഡ് ജീവനക്കാര്‍ ബയോമെട്രിക് അറ്റന്‍ഡന്‍സ് മാനേജ്മന്റെ് സിസ്റ്റത്തിലൂടെ ഹാജര്‍ രേഖപ്പെടുത്തേണ്ടതില്ല. നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ പഞ്ച് ചെയ്യണം.
സ്പാര്‍ക്ക് സംവിധാനം വഴി ലീവ്, ഔദ്യോഗിക യാത്ര എന്നിവ ഓഫിസില്‍ ഹാജരായി 10 ദിവസത്തിനകം നല്‍കണം. ജീവനക്കാരുടെ ഹാജര്‍ നില സ്പാര്‍ക്കില്‍ കാണാം.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (2 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (11 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (23 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (31 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (2 hours ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (2 hours ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

Malayali Vartha Recommends