ആര് എസ് എസ് ബി ജെ പിലേയ്ക്ക് ലക്ഷ്യം 2019; രണ്ടുവർഷത്തിനുശേഷമുള്ള നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി. സമ്പൂർണ പുനഃസംഘടനയിലേക്ക്; ബി.ജെ.പി നേതൃത്വത്തിലേക്ക് കൂടുതൽ ആർ.എസ്.എസ് നേതാക്കളെ നിയോഗിക്കും

രണ്ടുവർഷത്തിനുശേഷമുള്ള നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി. സമ്പൂർണ പുനഃസംഘടനക്കാണ് വഴിവാക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നാലുടൻ ചർച്ച ആരംഭിക്കുമെന്നാണ് സൂചന. ജൂൺ-ജൂലൈ മാസത്തോടെയാണ് പുനഃസംഘടന. ബി.ജെ.പി നേതൃത്വത്തിലേക്ക് കൂടുതൽ ആർ.എസ്.എസ് നേതാക്കളെ നിയോഗിക്കുമെന്നും സംസ്ഥാന നേതൃത്വത്തിൽ സമഗ്ര മാറ്റമുണ്ടാവുമെന്നും നേതാക്കൾ വ്യക്തമാക്കി.
സംഘടന ജനറൽ സെക്രട്ടറി എം. ഗണേശൻ ഉൾെപ്പടെയുള്ള നേതാക്കൾക്ക് സ്ഥാനചലനം ഉണ്ടാവും. ഗണേശന് പകരം തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ കുമ്മനം രാജശേഖരെൻറ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയ വിജ്ഞാന് ഭാരതി മുന്‍ ജനറല്‍ സെക്രട്ടറി എ. ജയകുമാർ, ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിെൻറ ചുമതലക്കാരൻ സുദർശൻ, കോട്ടയം ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പ് ചുമതലക്കാരൻ ഹരി എന്നിവരാണ് പരിഗണനയിൽ.
നിലവിലെ ബി.ജെ.പി നേതൃത്വത്തോട് ആർ.എസ്.എസിന് അതൃപ്തിയുണ്ട്. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളക്ക് പാളിച്ച സംഭവിച്ചെന്ന അഭിപ്രായം പാർട്ടി നേതാക്കൾക്കുപുറമെ ആർ.എസ്.എസ് നേതൃത്വത്തിനുമുണ്ട്. ബി.ജെ.പി സംസ്ഥാന ഘടകത്തിൽ മൂർച്ഛിച്ച ഗ്രൂപ് പോരിന് തടയിടാനാണ് ആർ.എസ്.എസ് നിർദേശപ്രകാരം പി.എസ്. ശ്രീധരൻപിള്ളയെ പ്രസിഡൻറാക്കിയത്. എന്നാൽ, അദ്ദേഹത്തിെൻറ വരവോടെ പാർട്ടിയിൽ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു എന്ന അഭിപ്രായം ആർ.എസ്.എസ് നേതൃത്വം ബി.ജെ.പി കേന്ദ്ര നേതാക്കളെ ലോക്സഭ തെരഞ്ഞെടുപ്പിന് മുേമ്പ ധരിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























