Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി.പി.എമ്മിന്റെ കള്ളവോട്ട് പൊളിച്ചടുക്കിയ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ പൊളിച്ചടുക്കാന്‍ സി.പി.എം

04 MAY 2019 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സി.പി.എമ്മിന്റെ കള്ളവോട്ട് പൊളിച്ചടുക്കിയ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ പൊളിച്ചടുക്കാന്‍ സി.പി.എം.  പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ മീണക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ നിയമനടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് തീരുമാനിച്ചാല്‍ മതിയെന്നും അഭിപ്രായമുയര്‍ന്നു. മീണയുടെ നടപടികള്‍ പലതും ഏകപക്ഷീയമാണെന്നും ഇടതുപ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ എടുക്കാന്‍ മീണക്ക് തിടുക്കം കൂടുതലാണെന്നും സെക്രട്ടേറിയേറ്റ് യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു.    കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറ ബൂത്തിലെ കള്ളവോട്ട് സംബന്ധിച്ച് സി.പി.എം നേരത്തെ നടത്തിയ വിശദീകരണം അത് ഓപ്പണ്‍ വോട്ടാണ് എന്നാണ്. ഈ വാദം സ്ഥാപിക്കാന്‍ തക്ക തെളിവുകള്‍ സി.പി.എമ്മിന്റെ പക്കലില്ല. ജില്ലാ കലക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടിക്കാറാം മീണ നടപടിയെടുക്കുകയും ചെയ്തു. കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന കാര്യം സി.പി.എം നിഷേധിച്ചെങ്കിലും വിശദീകരണത്തില്‍ പൊരുത്തക്കേടുകളുണ്ടായിരുന്നു. ആ ബൂത്തില്‍ വോട്ടില്ലാത്ത രണ്ട് പേരാണ് ഓപ്പണ്‍വോട്ട് ചെയ്യാനെത്തിയത്.    ഇതിനിടെയാണ് വെബ്ക്യാമറാ ദൃശ്യങ്ങള്‍ മതിയായ തെളിവുകളായി മാറിയത്. ഓപ്പണ്‍ വോട്ട് ചെയ്തതിനെ കള്ളവോട്ടായി ചിത്രീകരിക്കുകയാണെന്നാണ് സി.പി.എമ്മിന്റെ വാദം. എന്നാല്‍ ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളൊന്നും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നില്ല. സി.പി.എമ്മിന്റെ ഇഷ്ടക്കാരനായിരുന്ന ടിക്കാറാം മീണ കള്ളവോട്ടിനെതിരെ നിയമപരമായി നടപടി സ്വീകരിച്ചപ്പോള്‍ അദ്ദേഹം പാര്‍ട്ടിക്ക് അനഭിമതനായി. മീണക്കെതിരെ തുറന്ന പോരിന് തന്നെയാണ് സി.പി.എം ഇപ്പോള്‍ തയാറെടുക്കുന്നത്.   ടിക്കാറാം മീണക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് സി.പി.എം സെക്രട്ടേറിയേറ്റിലെ പൊതുവികാരം. യു.ഡി.എഫുമായി ബന്ധപ്പെട്ട കള്ളവോട്ട് ആരോപണത്തില്‍ അവരുടെ വിശദീകരണം തേടിയ ശേഷമാണ് തുടര്‍ നടപടികളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടന്നത്. എന്നാല്‍ ഇടതു പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായ കള്ളവോട്ട് പരാതികളില്‍ പെട്ടെന്ന് തന്നെ കേസെടുക്കുന്ന പ്രവണതയാണ് കണ്ടതെന്ന് സെക്രട്ടേറിയേറ്റ് യോഗത്തില്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് ടിക്കാറാംമീണ ആദ്യം പറഞ്ഞപ്പോള്‍ യു.ഡി.എഫും ബി.ജെ.പിയും ശക്തമായ എതിര്‍പ്പുമായു രംഗത്തെത്തിയിരുന്നു. അന്ന് മീണയെ നല്ല ഉദ്യോഗസ്ഥനെന്ന് വാഴ്ത്തിയത് സി.പി.എമ്മും അവരുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായിരുന്നു.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (3 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (12 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (24 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (32 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (2 hours ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (2 hours ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

Malayali Vartha Recommends