Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടതു സര്‍വീസ് സംഘടനാ നേതാക്കളും പൊലീസ് അസോസിയേഷന്‍ നേതാക്കളും പോസ്റ്റല്‍ ബാലറ്റ് അനുവദിച്ച ലിസ്റ്റുകള്‍ കൈവശപ്പെടുത്തി

04 MAY 2019 05:46 PM IST
മലയാളി വാര്‍ത്ത
ഇടതു സര്‍വീസ് സംഘടനാ നേതാക്കളും പൊലീസ് അസോസിയേഷന്‍ നേതാക്കളും പോസ്റ്റല്‍ ബാലറ്റ് അനുവദിച്ച ലിസ്റ്റുകള്‍ കൈവശപ്പെടുത്തി വോട്ടു ചെയ്തതും അല്ലാത്തതുമായ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ ശേഖരിക്കുകയാണെന്നും അതിനാല്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആറ്റിങ്ങല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് മുഖ്യ തെരഞ്ഞെടുപ്പ് ആഫീസര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി.  
 
പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിക്കുന്നത് സംബന്ധിച്ചുള്ള വ്യാപകമായ ആക്ഷേപങ്ങള്‍ പത്ര, ദൃശ്യ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തയാണ്. ഒരേ മേല്‍വിലാസത്തില്‍ ഒന്നിലധികം ആളുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിച്ചതായും പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചതായും മറ്റും വാര്‍ത്തകള്‍ നിരന്തരം വന്നു കൊണ്ടിരിക്കുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിക്കുന്നതില്‍ ജാഗ്രതകുറവുണ്ടെന്നും സുതാര്യതയില്ലെന്നും വ്യാപകമായ ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചവരുടെ ലിസ്റ്റ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടത്.
 
പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചവരുടെ പേരും മേല്‍വിലാസവും അടങ്ങിയ ലിസ്റ്റ് അനുവദിക്കരുതെന്ന് ചട്ടത്തില്‍ പ്രതിപാദിച്ചിട്ടില്ല. അതിനാല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ച് സുതാര്യത ഉറപ്പുവരുത്തുന്നതിനായി ലിസ്റ്റ് അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം വരണാധികാരിക്ക് നല്‍കണമെന്നും കൂടാതെ ഇടതു സര്‍വ്വീസ് സംഘടനാ നേതാക്കള്‍ക്കും പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ക്കും ഈ ലിസ്റ്റ് ചോര്‍ന്ന് ലഭിച്ചതാണെങ്കില്‍ അതേകുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.
 
പൊലീസ് അസോസിയേഷന്‍ നേതാക്കന്മാര്‍ കൂട്ടത്തോടെ പോസ്റ്റല്‍ വോട്ടുകള്‍ സമാഹരിച്ചതായി ആദ്യമേ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേച്ചൊല്ലി അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നോതാക്കളും മറ്റ് ചിലരും തമ്മില്‍ സംഘട്ടനം നടന്നതായി മുന്‍ അസോസിയേഷന്‍ ഭാരവാഹി ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയിരുന്നു. യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളവരുടെ  ബാലറ്റുകള്‍ കൈപ്പറ്റാതെ മടക്കി അയയ്ക്കുകയും മുക്കുകയും ചെയ്‌തെന്നാണ് ആരോപണം. 
 
കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ തപാല്‍ ബാലറ്റ് പൊലീസുകാരുടെ വീട്ടിലേക്ക് അയയ്ക്കുന്നതായിരുന്നു പതിവ്. ഇത്തവണ അതില്‍ ബോധപൂര്‍വ്വം മാറ്റംവരുത്തി.  ജോലി ചെയ്യുന്ന യൂണിറ്റിന്റെ വിലാസം അപേക്ഷയില്‍ രേഖപ്പെടുത്തിയാല്‍ മതിയെന്നാക്കി.  പൊലീസ് അസോസിയേഷന്‍ ഇടപെട്ടാണ് ഇത്തരമൊരു നിലപാടെടുത്തത്. അതുകൊണ്ട് പൊലീസുകാരില്‍ മിക്കവരും യൂണിറ്റിന്റെ വിലാസമാണ് നല്‍കിയത്. ആ വിലാസത്തിലെത്തിയ ബാലറ്റുകള്‍ അസോസിയേഷന്‍ നേതാക്കളാണ്  കൈപ്പറ്റിയത്.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (2 minutes ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (3 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (10 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (19 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (31 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (39 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (2 hours ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (2 hours ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (2 hours ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

Malayali Vartha Recommends