Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമിത അളവിൽ വേദന സംഹാരി കഴിച്ച് കൈ ഞരമ്പ് മുറിച്ച് യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത് എസ്എഫ്ഐയിലെ വനിതാ നേതാക്കൾ പഠിക്കാൻ അനുവദിക്കാത്തതിൽ മനംനൊന്ത്:- സംഘടനാപരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ഒറ്റപ്പെടുത്തി

04 MAY 2019 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

യൂണിവേഴ്‌സിറ്റി കോളേജിനുള്ളില്‍ വിദ്യാര്‍ത്ഥിനി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് പഠിക്കാന്‍ കഴിയുന്നില്ലെന്ന കാരണത്താല്‍. ആറ്റിങ്ങല്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഇന്നലെ രാവിലെ പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ കൈയുടെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. അമിത അളവില്‍ വേദന സംഹാരിയും കഴിച്ചിരുന്നു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി അപകട നില തരണം ചെയ്തു.

ഇത് സംബന്ധിച്ച് പരാതിപ്പെട്ടിട്ടും പ്രിന്‍സിപ്പല്‍ നടപടിയെടുത്തില്ലെന്നും പെണ്‍കുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. കോളേജിലെ അവസ്ഥ വിശദീകരിച്ച് രണ്ട് പേജ് വരുന്ന ആത്മഹത്യാകുറിപ്പാണ് തയാറാക്കിയത്. പരീക്ഷാ സമയത്ത് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ നിര്‍ബന്ധിച്ച് ക്ലാസില്‍ നിന്നു പുറത്തിറക്കി പരിപാടികളില്‍ പങ്കെടുപ്പിച്ചെന്ന് ആത്മഹത്യാകുറിപ്പില്‍ ആരോപിക്കുന്നുണ്ട്.വ്യാഴാഴ്ച കോളേജിലേക്ക് പോയ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷാകര്‍ത്താക്കള്‍ അന്ന് വൈകിട്ട് ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വൈകിട്ടോടെ പെണ്‍കുട്ടിയുടെ ഫോണും ഓഫായി. ഇന്നലെ രാവിലെ കോളേജ് ജീവനക്കാരാണ് അബോധാവസ്ഥയില്‍ വിശ്രമമുറിയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. നന്നായി പഠിക്കുന്ന പെണ്‍കുട്ടി കോളേജിലെ ക്ലാസുകള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് നേരത്തെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. വാട്‌സ് ആപ്പ് സ്റ്റാറ്റസായും ഫേസ് ബുക്കിലൂടെയും ഈ വിഷയങ്ങള്‍ പങ്കുവച്ചിരുന്നു. കോളേജില്‍ യൂണിയന്‍ പരിപാടികളും സമരങ്ങളും കാരണം പഠന ദിവസങ്ങള്‍ നഷ്ടപ്പെടുന്നെന്നായിരുന്നു പ്രധാന പരാതി.

പരിപാടികളില്‍ പങ്കെടുക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളെയും നിര്‍ബന്ധിക്കുന്നതിനാല്‍ ക്‌ളാസുകള്‍ നഷ്ടമാകുന്നു. ക്‌ളാസുകള്‍ ഉള്ള അപൂര്‍വം ദിവസങ്ങളില്‍ അദ്ധ്യാപകര്‍കൃത്യമായി ക്ലാസെടുക്കാന്‍ എത്താറില്ലെന്നും പെണ്‍കുട്ടി സാമൂഹ്യമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.പാഠഭാഗങ്ങള്‍ ക്ലാസുകളില്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ പഠനത്തെ ബാധിക്കുന്നു. ക്ലാസുകളില്ലാത്തതിനാല്‍ ഇന്റേണല്‍ മാര്‍ക്ക് കുറയുന്നു. പലപ്പോഴും സഹപാഠികളുമായി ഈ ആശങ്ക പങ്കുവച്ചിരുന്നു. അദ്ധ്യാപകരോടും ഈ പരാതി പറഞ്ഞിരുന്നതായും കുറിപ്പിലുണ്ട്.

വ്യാഴാഴ്ച സഹപാഠികളുമായി പെണ്‍കുട്ടി ഈ വിഷയം സംസാരിച്ചിരുന്നു. എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും സംഘടനകള്‍ക്കെതിരായതിനാല്‍ ആരും ഒപ്പം നില്‍ക്കാന്‍ തായറായില്ല. ഇതില്‍ പെണ്‍കുട്ടി ഏറെ വിഷമത്തിലായിരുന്നുവെന്ന് കന്റോണ്‍മെന്റ് പൊലീസ് പറയുന്നു. മറ്റെന്തെങ്കിലും വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അടുത്ത ദിവസം പെണ്‍കുട്ടിയുടെ മൊഴിയെടുത്തതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ എന്ന് ആറ്റിങ്ങല്‍ പൊലീസ് അറിയിച്ചു. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കിന്റെ ദേശീയ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയ യൂണിവേഴ്‌സിറ്റി കോളേജിലെ പഠന അന്തരീക്ഷത്തെക്കുറിച്ചാണ് ഗുരുതരമായി ആരോപണം ഉയര്‍ന്നിട്ടുള്ളത്.

പരീക്ഷ സമയത്തും ക്ലാസ് സമയങ്ങളിലും വിദ്യാര്‍ഥി യൂനിയന്‍ നേതാക്കള്‍ നിര്‍ബന്ധിച്ച് ക്ലാസില്‍നിന്ന് പുറത്തിറക്കി പരിപാടികള്‍ക്ക് പങ്കെടുപ്പിക്കുന്നതായും ക്ലാസുകളില്‍ കയറാന്‍ കഴിയാത്തതിനാല്‍ ഇന്‍േറണല്‍ മാര്‍ക്കില്‍ കുറവുണ്ടാകുന്നെന്നും ആരോപിക്കുന്ന രണ്ടുപേജുള്ള ആത്മഹത്യകുറിപ്പാണ് കണ്ടെടുത്തിട്ടുള്ളത്.

അതേ സമയം വിദ്യാര്‍ത്ഥിനി കോളേജില്‍ ആത്മഹത്യാശ്രമം നടത്തിയ സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ റിപ്പോര്‍ട്ട് തേടി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്. കോളേജ് അധികൃതരുമായും വിദ്യാര്‍ത്ഥിയുമായും ആശയവിനിമയം നടത്തി സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (2 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (11 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (23 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (31 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (2 hours ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (2 hours ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

Malayali Vartha Recommends