Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖംമറയ്ക്കുന്ന രീതിയില്‍ വസ്ത്രധാരണം നടത്തി തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കരുതെന്ന എം.ഇ.എസിന്റെ വിവാദ സര്‍ക്കുലറിന് പിന്തുണയുമായി ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തി

04 MAY 2019 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

മുഖംമറയ്ക്കുന്ന രീതിയില്‍ വസ്ത്രധാരണം നടത്തി തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കരുതെന്ന എം.ഇ.എസിന്റെ വിവാദ സര്‍ക്കുലറിന് പിന്തുണയുമായി ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തി. മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്നും മുസ്ലിം മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് ജലീല്‍ ആവശ്യപ്പെട്ടു. പരിശുദ്ധ ഹജ്ജ് ചെയ്യുമ്പോഴും നിസ്‌കരിക്കുമ്പോഴും മുസ്ലിം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ല. സ്ത്രീകള്‍ മുഖവും പുറംകൈയും മറയ്ക്കരുതെന്നാണ് ഇസ്ലാം പറയുന്നത് എന്നിട്ടും ബുര്‍ഖ ധരിക്കണമെന്ന് ചിലര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ആരുടെയും വസ്ത്രധാരണത്തില്‍ എന്തെങ്കിലും മാറ്റം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

വസ്ത്രധാരണത്തില്‍ സമവായമുണ്ടാക്കാന്‍ മത സംഘടനകള്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി ജലീല്‍ പറഞ്ഞു. ചിലര്‍ ബുര്‍ഖയ്ക്ക് വേണ്ടി വാദിക്കുന്നതിന് പിന്നില്‍ കച്ചവട താല്‍പര്യമാണെന്നും 313 കളറുകളില്‍ 786 തരം ബുര്‍ഖകള്‍ നിര്‍മിക്കുന്നെന്ന പരസ്യം വിശ്വാസത്തെ മുന്‍നിര്‍ത്തി ലാഭം കൊയ്യാനുളള കച്ചവട തന്ത്രമാണെന്നും ജലീല്‍ കുറ്റപ്പെടുത്തി. മുസ്്‌ലിംലീഗിനൊപ്പം നില്‍ക്കുന്ന സമസ്തയാണ് എം.ഇ.എസിന്റെ നിലപാടിനെതിരെ ആദ്യം രംഗത്തെത്തിയത്. തുടര്‍ന്ന് ലീഗിനെ കൂടി വെട്ടിലാക്കാനാണ് ജലീല്‍ എം.ഇ.എസിന് പിന്തുണയുമായി എത്തിയതെന്നാണ് സൂചന. ജമാഅത്ത് ഇസ്്‌ലാമി പോലുള്ള സംഘടനകളുമായാണ് ജലീലിന് അടുത്തബന്ധം. 

അതേസമയം എം.ഇ.എസിനെതിരെ മുസ്്‌ലിംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫ് രംഗത്തെത്തി. വസ്ത്രധാരണരീതി വ്യക്തികളുടെ സ്വാതന്ത്ര്യവും സെലക്ഷനുമാണ്. അതിനെതിരില്‍ സര്‍ക്കുലര്‍ ഇറക്കുന്നത് എം.ഇ.എസ് ആയാലും സംഘപരിവാര്‍ ആയാലും ഫാഷിസം തന്നെയാണെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി പ്രതികരിച്ചു. വ്യക്തികള്‍ നേടുന്ന മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ വിദ്യാഭ്യാസമാണ് അവരുടെ സ്വഭാവത്തിലും, പ്രവൃത്തിയിലും, സംസാരത്തിലും, എഴുത്തിലും,വസ്ത്രധാരണത്തിലും എല്ലാം പ്രതിഫലിക്കുന്നത്. വിവിധ ജാതി, മത സമൂഹങ്ങള്‍ അധിവസിക്കുന്ന രാജ്യത്ത് ആ വൈവിധ്യങ്ങളെ ഉള്‍കൊള്ളലാണ് സഹിഷ്ണുത, അതാണ് ജനാധിപത്യമെന്നും അഷ്‌റഫ്അലി പറഞ്ഞു.

മുഖം മറക്കുന്നതുമായി ബന്ധപ്പെട്ട് എം.ഇ.എസ് ഇറക്കിയ സര്‍ക്കുലര്‍ മൂലം ഏതെങ്കിലുമൊരാള്‍ക്ക് അവരുടെ കാമ്പസുകളില്‍ നിന്ന് നടപടി നേരിട്ടാല്‍ അവരുടെ ആ ഇഷ്ടവസ്ത്രം ധരിച്ച് അവിടെ തന്നെ പഠിക്കുന്നതിന്ന് എല്ലാ പിന്തുണയും എം.എസ്.എഫ് നല്‍കുമെന്നും അറിയിച്ചു. ഇഷ്ടവസ്ത്രം ധരിക്കാനുള്ള വിദ്യാര്‍ത്ഥിനികളുടെ സ്വാതന്ത്ര്യത്തിന് പിന്തുണയുമായി സമൂഹമാധ്യമങ്ങളില്‍ *അവളോടൊപ്പം* എന്ന ക്യാമ്പയിനും എം.എസ്.എഫ് തുടങ്ങി. എന്നാല്‍ എം.ഇ.എസിന്റെ തീരുമാനത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ശ്രീലങ്കയിലെ സ്‌ഫോടനത്തിന് ശേഷം അവിടെ പര്‍ദ്ദ ഉള്‍പ്പെടെ നിരോധിച്ചിരുന്നു. അതിന്റെ ചുവടി പിടിച്ചാണ് എം.ഇ.എസ് അധ്യക്ഷന്‍ ഫസല്‍ ഗഫൂര്‍ സര്‍ക്കുലര്‍ ഇറക്കിയതെന്നും സമൂഹമാധ്യമങ്ങളില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ സ്‌ഫോടനം നടക്കുന്നതിന് മുമ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നെന്നും അത് കോടതി ഉത്തരവിനെ അടിസ്ഥാനമാക്കിയാണെന്നും ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു. 

" frameborder="0" allow="autoplay; encrypted-media" allowfullscreen>
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (3 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (12 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (24 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (32 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (2 hours ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (2 hours ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

Malayali Vartha Recommends