Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയുടെ ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് കേസിന്റെ ഭാഗം; പീഡനത്തിന് ഇരയായ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കേസിന്റെ ഭാഗമാക്കി നടൻ ദിലീപിനെ രക്ഷിക്കാൻ പോലീസിലെ ഉന്നതർ ഒത്തു കളിച്ചു

04 MAY 2019 02:23 PM IST
മലയാളി വാര്‍ത്ത

പീഡനത്തിന് ഇരയായ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കേസിന്റെ ഭാഗമാക്കി നടൻ ദിലീപിനെ രക്ഷിക്കാൻ പോലീസിലെ ഉന്നതർ ഒത്തു കളിച്ചു. പീഡന ദൃശ്യങ്ങൾ കേസിലെ രേഖയായതിനാൽ അത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് ദിലീപിന് നൽകേണ്ടി വരും. മെമ്മറി കാർഡ് കേസിലെ രേഖയാണോ അതോ തൊണ്ടി മുതലാണോ എന്ന വ്യക്തമാക്കണമെന്ന് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്.

വിഷയത്തിൽ തീരുമാനമെടുക്കാൻ സമയം വേണമെന്നാണ് സർക്കാരിന് വേണ്ടി കേസിൽ ഹാജരായ ഹരേൻ പി. റാവൽ വ്യക്തമാക്കിയത്. എത്ര സമയം വേണമെന്ന കോടതിയുടെ ചോദ്യത്തിനു മധ്യവേനൽ അവധി വരെ എന്നാണ് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഇത്രയും നിസാരമായ ഒരു കാര്യത്തിൽ തീരുമാനമെടുക്കാൻ രണ്ടു മാസത്തെ ആവശ്യമില്ല. ഇതിൽ നിന്നും പോലീസ് ഉന്നതർക്കുള്ള താത്പര്യങ്ങൾ വ്യക്തമാണ്.

സർക്കാരിന് ദിലീപിനോട് താത്പര്യമില്ല . എന്നാൽ സർക്കാർ എടുക്കുന്ന നിലപാടല്ല ഉദ്യോഗസ്ഥർ ദിലീപിനോട് സ്വീകരിക്കുന്നത്. സർക്കാർ അഭിപ്രായം പറഞ്ഞാൽ അവർ അതിൽ നിയമപരമായ തടസങ്ങൾ ഉന്നയിക്കും.

മെമ്മറി കാർഡ് തൊണ്ടി മുതലാണെങ്കിൽ അത് പ്രതിക്ക് നൽകേണ്ട കാര്യമില്ല. തൊണ്ടി മുതൽ ഒരിക്കലും പ്രതിക്ക് കൈമാറാറില്ല. ഇക്കാര്യം അറിയുന്ന ഉയർന്ന ഉദ്യോഗസ്ഥർ കേസിന്റെ ആരംഭത്തിൽ തന്നെ മെമ്മറി കാർഡ് കേസ് രേഖയാക്കി മാറ്റുകയായിരുന്നു. ഇതിൽ ഉയർന്ന പോലീസ് ഉ ദ്യോഗസ്ഥർക്ക് ബന്ധം ഉണ്ടായിരുന്നു. കേസിന്റെ ആദ്യ ഘട്ടത്തിൽ ദിലീപിന് എതിരാണെന്ന് തോന്നിപ്പിച്ച ഉയർന്ന പോലീസ് ഉ ദ്യോഗസ്ഥർ തന്നെയാണ് ദിലീപിനെ കൈയയച്ച് സഹായിച്ചത്.

മെമ്മറി കാർഡ് നൽകാനാവില്ലെന്ന സർക്കാർ നിലപാട് വെറും പുറം പൂച്ച് മാത്രമാണ്. ദൃശ്യങ്ങൾ നൽകിയാൽ ചോരാൻ സാധ്യതയുണ്ടെന്നാണ് സർക്കാർ നിലപാട്. നേരത്തെ ദിലീപിന്റെ അഭിഭാഷകനെ മെമ്മറി കാർഡ് കാണിച്ച ദിവസം അതിന്റെ വിശദാംശങ്ങൾ പിറ്റേന്ന് പത്രങ്ങളിൽ വാർത്ത വന്നിരുന്നു എന്നാണ് സർക്കാർ പറയുന്നത്. ദിലീപിന്റെ അഭിഭാഷകനെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കാണിക്കുമെന്ന് സർക്കാർ സമ്മതിച്ചു. പ്രേസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കാൻ അനുവദിക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ദിലീപിന്റെ നിരപരാധിത്വം തെളിയിക്കാൻ തനിക്ക് ദൃശ്യങ്ങൾ കാണണമെന്നാണ് ദിലീപിന്റെ നിലപാട്.

മെമ്മറി കാർഡ് കേസിൽ രേഖയാണെന്ന കാര്യം ദിലീപിന് നന്നായറിയാം. അതിൽ ചില ഇടപെടലുകൾ നടന്നിട്ടുണ്ടെന്നും ദിലീപ് വാദിക്കുന്നു. മെമ്മറി കാർഡ് കൈയിൽ കിട്ടിയാൽ തനിക്ക് കേസ് ജയിക്കാമെന്ന് ദിലീപ് വിശ്വസിക്കുന്നു. ദൃശ്യങ്ങളിൽ പ്രേസിക്യൂഷൻ പ്രതിചേർക്കാത്ത ചിലരുടെ ശബ്ദം ഉണ്ടെന്നാണ് ദിലീപിന്റെ വിശ്വാസം. അത് ശരിയാണെങ്കിൽ കേസ് ദുർബലമാകും.

ജൂലൈ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും. വിചാരണ സ്റ്റേ ചെയ്തതിലൂടെ ദിലീപ് പകുതി വിജയിച്ചിരിക്കുകയാണ്. ദിലീപിന്റെ ഹർജി തീർപ്പിക്കുന്നത് വരെ സ്റ്റേ തുടരും. ഇത്തരം കേസുകളിൽ ഇതാണ് പതിവ്. ദീർഘകാലം സ്റ്റേ തുടർന്നാൽ പതിയെ പതിയെ കേസ് അവസാനിക്കും.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (1 minute ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (2 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (9 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (18 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (30 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (38 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (2 hours ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (2 hours ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (2 hours ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

Malayali Vartha Recommends