Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈംഗിക ശേഷിക്ക് വ്യാജ മരുന്നുകൾ; ലൈംഗിക ശേഷി വർധിപ്പിക്കുന്നതിന് ഓരോ ദിവസവും ദിനപത്രങ്ങൾ നൽകുന്നത് കുറഞ്ഞത് 11 പരസ്യങ്ങൾ

04 MAY 2019 03:04 PM IST
മലയാളി വാര്‍ത്ത

ലൈംഗിക ശേഷി വർധിപ്പിക്കുന്നതിന് ഓരോ ദിവസവും ദിനപത്രങ്ങൾ നൽകുന്നത് കുറഞ്ഞത് 11 പരസ്യങ്ങൾ. മലയാള മനോരമയും മാതൃഭൂമിയും ഉൾപ്പെടെയുള്ള പ്രമുഖ പത്രങ്ങളാണ് ഇത്തരത്തിൽ പരസ്യം നൽകുന്നത്.

പ്രായത്തിലല്ല കരുത്തിലാണ് കാര്യം എന്ന മട്ടിലാണ് പരസ്യങ്ങൾ നൽകുന്നത്. പ്രായഭേദമന്യേ ലൈംഗിക ശേഷി വർധിപ്പിക്കാം എന്നതാണ് പരസ്യത്തിന്റെ തലവാചകം. ആയുർവേദ മരുന്നുകളാണ് ഇത്തരത്തിൽ ലൈംഗിക ഉത്തേജക മരുന്നുകളായി മാർക്കറ്റിലെത്തുന്നത്. ഓരോ മരുന്നിനും ആയിരങ്ങളാണ് വില.

അൻപത് വയസ് കഴിഞ്ഞവരാണ് മരുന്നിന്റെ പ്രധാന ഉപഭോക്താക്കൾ. ഇവർക്ക് പരസ്യമായി മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മരുന്ന് വാങ്ങാൻ മടി കാണും. അങ്ങനെയുള്ളവർ അപകടകരമായ രീതിയിലാണ് പത്രങ്ങളിൽ വരുന്ന ക്ലാസിഫൈഡ് പരസ്യങ്ങളെ ആശ്രയിക്കുന്നത്.പത്രത്തിൽ കാണുന്ന വിലാസത്തിൽ പണം അയച്ചാൽ മരുന്ന് തപാലിൽ വരും എന്നതാണ് ഗുണം. വീട്ടുകാർ പോലും കാര്യം അറിയില്ല എന്നതാണ് സത്യം .

ശീഘ്ര സ്ഖലനം, ശക്തി ക്കുറവ്, ഉദ്ധാരണ ശേഷി കുറവ് എന്നിവക്കും മരുന്ന് ഫലപ്രദമാണത്രേ. മരുന്നുകളെല്ലാം സ്വന്തം കണ്ടുപിടുത്തം എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. ഓരോ മരുന്നിനും കേൾക്കാൻ ഭംഗിയുള്ള പേരുകളും കാണും. എന്നാൽ മരുന്ന് കമ്പനിയുടെ വിലാസം പരസ്യത്തിൽ കാണുകയില്ല. ഒരു ഫോൺ നമ്പറായിരിക്കും ഉണ്ടാവുക. അതിൽ വിളിച്ചറിയിക്കുക എന്നതായിരിക്കും നിർദ്ദേശം.

ലൈംഗിക ശേഷിക്കുറവ് വർത്തമാന കാലത്ത് പ്രധാന പ്രതിസന്ധിയാണ്. ഭക്ഷണശൈലിയും ദൈനംദിന ജീവിത ടെൻഷനുകളും കാരണം ഇത്തരം കുഴപ്പങ്ങൾ ഉള്ളവരുടെ എണ്ണം അനുദിനം കൂടി വരുന്നുണ്ട്. ആയുർവേദത്തിലും അലോപ്പതിയിലും ഇതിന് കൃത്യമായ ചികിത്സമുണ്ട്. ഉദ്ധാരണ ശേഷി കുറവിനും മറ്റും കൃത്യമായ മരുന്നുകളുമുണ്ട്. എന്നാൽ ഡോക്ടർമാരെ കണ്ട് ചികിത്സിക്കുന്നതിന് പകരം സ്വയം ചികിത്സയാണ് പലരും തേടാറുള്ളത്. പ്രായമായ പുരുഷൻമാരാണ് ഇതിൽ അധികവും.

സ്ത്രീകൾ ലൈംഗിക ശേഷിക്കുറവ് അനുഭവിക്കുമ്പോഴാണ് പ്രധാന പ്രശ്നം. അവർ ഇത്തരമൊരു സങ്കടവുമായി ഒരിക്കലും ഡോക്ടറെ കാണില്ല. പ്രമേഹരോഗികളായ സ്ത്രീകൾ ലൈംഗിക ശേഷിക്കുറവ് അനുഭവിക്കാറുണ്ട്. ചിലർ പ്രസവത്തോടെ പ്രമേഹരോഗികളായി തീരാറുണ്ട്. അവർക്കാണ് ഏറ്റവും വലിയ പ്രതിസന്ധി. ഇങ്ങനെയുള്ളവർ പരസ്യങ്ങളെയാണ് ആശ്രയിക്കന്നത്.

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള കാപ്സ്യൂൾ എന്ന സംഘടന ഇത്തരം വ്യാജ പരസ്യങ്ങൾക്കെതിരെ പ്രചരണ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു.ബോധവത്കരണ പരിപാടികൾക്കാണ് പ്രാമുഖ്യം. വ്യാജ സിദ്ധവൈദ്യൻമാർ നൽകുന്ന പരസ്യങ്ങൾക്കെതിരെ ഇവർ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട് .

വ്യാജ ലൈംഗിക ഉത്തേജക മരുന്നുകൾ കഴിക്കുന്നവർ വൈകാതെ എത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലാണ്.പല മരുന്നുകളും വേണ്ടത്ര വൈദഗ്ദ്ധ്യമില്ലാതെ നിർമ്മിക്കുന്നതാണ്. ഇത്തരം മരുന്നുകൾ അതീവ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. പണം കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നതിന് തുല്യമായ പ്രവർത്തിയാണ് ഇത്.

ഇത്തരം പരസ്യങ്ങൾ നിയമ വിരുദ്ധമായതിനാൽ ഡ്രഗ് കൺഡ്രോളർക്ക് നടപടിയെടുക്കാവുന്നതാണ്. എന്നാൽ അത്തരം നടപടികൾക്കൊന്നും ആരും മിനക്കെടാറില്ല. പത്രങ്ങളാകട്ടെ റവന്യു വരുമാനം ഇല്ലാതാക്കാൻ ശ്രമിക്കാറുമില്ല. സർക്കാരിനെ പിടിക്കാൻ പാർട്ടി പത്രത്തിൻ മാത്രം പരസ്യം നൽകുന്ന വിദഗ്ദ്ധരുമുണ്ട് !

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (1 minute ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (2 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (9 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (18 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (30 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (38 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (2 hours ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (2 hours ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (2 hours ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

Malayali Vartha Recommends