Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോളാര്‍ വിവാദത്തിലൂടെ ചൂടുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ച സരിത എസ്. നായര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അമേഠിയില്‍ നേരിടുന്നത് പച്ചമുളക് ചിഹ്നത്തില്‍

04 MAY 2019 05:50 PM IST
മലയാളി വാര്‍ത്ത

സോളാര്‍ വിവാദത്തിലൂടെ ചൂടുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ച സരിത എസ്. നായര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അമേഠിയില്‍ നേരിടുന്നത് പച്ചമുളക് ചിഹ്നത്തില്‍. വയനാട്ടില്‍ തന്റെ പത്രിക തള്ളിയതോടെയാണ് സരിത അമേഠിയിലേക്ക് വണ്ടികയറിയത്. ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ സ്വതന്ത്രയായാണ് സരിത അങ്കം കുറിക്കുന്നത്. പ്രചരണത്തിനും മറ്റും ഇതുവരെ ഇറങ്ങിയതായി അറിവില്ല. രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ പത്രിക നല്‍കിയിരുന്നെങ്കിലും കേസുകളുടെ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ പത്രിക തള്ളുകയായിരുന്നു. അത് പോലെ എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെതിരെ മത്സരിക്കാനും പത്രിക സമര്‍പ്പിച്ചിരുന്നു. അതും തള്ളിപ്പോയി. 

അമേഠിയില്‍ മത്സരിക്കാന്‍ തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കലിലെ വിലാസമാണ് നല്‍കിയിരിക്കുന്നത്. വയനാട്ടിലെ നാമനിര്‍ദ്ദേശപത്രിക തള്ളിയതിനെതിരെ സരിത എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അത് തള്ളിയിരുന്നു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍പ്രകാശിനെതിരെയും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പത്രിക പോലും നല്‍കിയിരുന്നില്ല. കേരളത്തിലെ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെ സരിത ലൈംഗിക പീഢനം ഉള്‍പ്പെടയുള്ള പരാതികള്‍ നല്‍കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി നിരവധി തവണ രാഹുല്‍ ഗാന്ധിക്ക് സരിത പരാതി അയച്ചിരുന്നു. അതില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ സരിത മത്സരിക്കുന്നതെന്ന് അറിയുന്നു. 

സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സര്‍ക്കാര്‍ അടൂര്‍പ്രകാശിനും ഹൈബി ഈഡനും എതിരെ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. ജനപ്രതിനിധികള്‍ക്കെതിരായ കേസ് പരിഗണിക്കുന്ന എറണാകുളത്തെ കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. എന്നാല്‍ പിന്നീട് അത് സംബന്ധിച്ച നടപടിക്രമങ്ങളൊന്നും കോടതിയുടെയോ, സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്ന് ഉണ്ടായില്ല. സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും രാഷ്ട്രീയ പ്രതികാരമാണെന്നാണ് യു.ഡി.എഫ് ആരോപിച്ചത്. അത് ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഹൈബി ഈഡനും അടൂര്‍പ്രകാശിനും പുറമേ ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, എ.പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയും സരിത പരാതി നല്‍കിയിട്ടുണ്ട്. 

അമേഠിയില്‍ രാഹുലിനെതിരെ സ്മൃതി ഇറാനിയും മത്സരിക്കുന്നുണ്ട്. അങ്ങനെ രണ്ട് സ്ത്രീകളാണ് രാഹുലിന്റെ എതിരാളികള്‍. എസ്.പി- ബി.എസ്.പി സഖ്യം രാഹുലിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. രാഹുല്‍ രണ്ട് തവണ നല്ല ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് രാഹുല്‍ വിജയിച്ചത്. കഴിഞ്ഞ തവണ സ്മൃതി ഇറാനി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായപ്പോള്‍ രാഹുലിന്റെ ഭൂരിപക്ഷം കുറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അമേഠിയുടെ കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിലെല്ലാം മികച്ച വിജയമാണ് കൈവരിച്ചത്. അതിനാല്‍ ഇത്തവണ രാഹുലിനെ പരാജയപ്പെടുത്താമെന്ന ആത്മവിശ്വാസത്തിലാണ് സ്മൃതി ഇറാനി. രാഹുല്‍ അമേഠിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നാണ് സ്മൃതിയുടെ പ്രധാന ആക്ഷേപം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (2 minutes ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (3 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (10 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (19 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (31 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (39 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (2 hours ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (2 hours ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (2 hours ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

Malayali Vartha Recommends