Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖം മറച്ചുള്ള വേഷവിധാനം തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിക്കില്ലെന്ന് സര്‍ക്കുലര്‍ ഇറക്കിയ മുസ്ലിം എജ്യൂക്കേഷന്‍ സൊസൈറ്റി (എം.ഇ.എസ്) അധ്യക്ഷന്‍ ഡോ.ഫസല്‍ ഗഫൂറിന് വധഭീഷണി.

04 MAY 2019 04:38 PM IST
മലയാളി വാര്‍ത്ത

മതപരമായ ആചാരത്തിന്റെ ഭാഗമായാണെങ്കിലും മുഖം മറച്ചുള്ള വേഷവിധാനം തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിക്കില്ലെന്ന് സര്‍ക്കുലര്‍ ഇറക്കിയ മുസ്ലിം എജ്യൂക്കേഷന്‍ സൊസൈറ്റി (എം.ഇ.എസ്) അധ്യക്ഷന്‍ ഡോ.ഫസല്‍ ഗഫൂറിന് വധഭീഷണി. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്നാണ് ഗള്‍ഫില്‍ നിന്നെത്തിയ ഫോണ്‍ ഭീഷണിയില്‍ പറഞ്ഞതെന്ന് ഫസല്‍ ഗഫൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ പേരില്‍ ഫെയിസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ചതിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തു. വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചെന്ന് കാട്ടിയും ഫസല്‍ ഗഫൂര്‍ പരാതി നല്‍കി. പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. അതിനെതിരെ ഇ.കെ സുന്നി വിഭാഗവും അവരുടെയും മുസ്്‌ലിംലീഗിന്റെയും വിദ്യാര്‍ത്ഥി പ്രസ്ഥാനവും രംഗത്തെത്തിയിരുന്നു. 

അടുത്ത അധ്യായന വര്‍ഷം മുതല്‍ തീരുമാനം കര്‍ശനമായി നടപ്പാക്കുമെന്ന നിലപാടിലാണ് എം.ഇ.എസ്. തങ്ങളുടെ സ്ഥാപനങ്ങളില്‍ നേരത്തെ നടപ്പാക്കിയിരുന്ന തീരുമാനം രണ്ടാഴ്ചമുമ്പാണ് സര്‍ക്കുലറായി ഇറക്കിയതെന്ന് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. എം.ഇ.എസിന്റേത് പുരോഗമനപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ അധ്യായന വര്‍ഷം പര്‍ദ്ദ, അബായ എന്നിവയുടെ കൂടെയുള്ള മുഖാവരണം ഉപേക്ഷിക്കണമെന്ന് എം ഇ എസ് വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. 

പുതിയ നിര്‍ദ്ദേശം ഉള്‍പ്പെടുത്തി കോളജിന്റെ നിയമാവലി പരിഷ്‌ക്കരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സുന്നി വിഭാഗത്തിന് പിന്നാലെ സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്‌കെഎസ്എസ്എഫും രംഗത്തെത്തി. ഇസ്്‌ലാമിന്റെ വ്യക്തിത്വം ക്ഷയിപ്പിക്കാനുള്ള നീക്കമാണിതെന്ന് അവര്‍ കുറ്റപ്പെടുത്തി. താന്‍ വലിയ മതേതരവാദിയാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ഫസല്‍ഗഫൂറിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നും സമസ്ത ആരോപിച്ചു. മാതാചാര പ്രകാരം മുഖം മറക്കണമെന്നുള്ള വിദ്യാര്‍ത്ഥികള്‍ അങ്ങനെ തന്നെ ക്യാമ്പസിലെത്തുമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ വെല്ലുവിളിച്ചു. മലപ്പുറം അടക്കമുള്ള ഉത്തരകേരളത്തില്‍ ഈ തീരുമാനം വ്യാപകമായ പ്രതിഷേധത്തിനിടയാക്കുമെന്ന് വ്യക്തമായ സൂചനയുണ്ട്. അതേസമയം പുരോഗമന ചിന്താഗതിക്കാരും സംഘപരിവാര്‍ പ്രവര്‍ത്തകരും എം.ഇ.എസിന് അനുകൂല നിലപാടുമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളിടുന്നുണ്ട്. 

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വ്‌സ്ത്ര ധരണം സംബന്ധിച്ച് അന്തിമതീരുമാനം എടുക്കേണ്ടത് അതത് മാനേജ്‌മെന്റുകളാണെന്ന് കേരള ഹൈക്കോടതി വിധി വിധിച്ചിരുന്നു. ഇത് സംബന്ധിച്ച് ആരോ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു വിധി. ആ വിധിയുടെ പശ്ചാത്തലത്തില്‍ ഉത്തരവ് പുതുക്കുകമാത്രമമാണ് തങ്ങള്‍ ചെയ്‌തെന്നാണ് എം ഇ. എസ് അധ്യക്ഷന്‍ ഡോ. ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി. സമസ്ത അടക്കമുള്ളവര്‍ തങ്ങളുടെ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നും എംഇഎസ് ഡയറക്ടര്‍ ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു. മുസ്്‌ലിം സംഘടനകളില്‍ പുരോഗമനപരമായ രീതി പുലര്‍ത്തുന്നവരാണ് എം.ഇ.എസ്. സംസ്ഥാനത്തുടനീളം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇവര്‍ക്കുള്ളത്. അവിടങ്ങളില്‍ മുസ്്‌ലിംങളും അല്ലാത്തവരും ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 

എം.ഇ.എസിന്റെ വിവാദ സര്‍ക്കുലറിന് പിന്തുണയുമായി ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തി. മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്നും മുസ്ലിം മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് ജലീല്‍ ആവശ്യപ്പെട്ടു. പരിശുദ്ധ ഹജ്ജ് ചെയ്യുമ്പോഴും നിസ്‌കരിക്കുമ്പോഴും മുസ്ലിം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ല. സ്ത്രീകള്‍ മുഖവും പുറംകൈയും മറയ്ക്കരുതെന്നാണ് ഇസ്ലാം പറയുന്നത് എന്നിട്ടും ബുര്‍ഖ ധരിക്കണമെന്ന് ചിലര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ആരുടെയും വസ്ത്രധാരണത്തില്‍ എന്തെങ്കിലും മാറ്റം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അവിടെ പര്‍ദ്ദ ഉള്‍പ്പെടെ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ നിരോധിച്ചിരുന്നു. അതിനോട് പല മുസ് ലിം സംഘടനകളും അനുഭാവപൂര്‍വമായ നിലപാടാണ് സ്വീകരിച്ചത്. രാജ്യസുരക്ഷ മുന്‍നിര്‍ത്തി എല്ലാവരും സഹകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ലങ്കയില്‍ സ്‌ഫോടനം നടത്തിയവരുമായി ബന്ധമുള്ള റിയാസ് അബൂബേക്കര്‍ എന്ന യുവാവിനെ പാലക്കാട് നിന്ന് ദേശീയ സുരക്ഷ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് സ്‌ഫോടനവുമായി ബന്ധമില്ലെങ്കിലും കൊച്ചിയില്‍ സ്‌ഫോടനം നടത്താന്‍ താന്‍ ശ്രമിച്ചിരുന്നതായി റിയാസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇത്തരം ഒരു രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുമ്പോള്‍ എം.ഇ.എസ് പര്‍ദ്ദ നിരോധിച്ചത് ശരിയാണെന്നും അല്ലെന്നും അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (2 minutes ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (3 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (10 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (19 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (31 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (39 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (2 hours ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (2 hours ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (2 hours ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

Malayali Vartha Recommends