പാമ്പ് നാസര്‍ പിടിയില്‍, തൊഴില്‍ മോഷണം; യാത്ര എസി കോച്ചില്‍!

വെള്ള വസ്ത്രം ധരിച്ച് മാന്യമായി പെരുമാറുന്ന ട്രെയിന്‍ യാത്രക്കാരന്‍. യാത്രയ്ക്കിടെ ടിടിഇയുടെ അടുപ്പക്കാരനാകും. ആ അടുപ്പം ഉപയോഗിച്ച് സെക്കന്‍ഡ് ക്ലാസ് ടിക്കറ്റ് കണ്‍വര്‍ട്ട് ചെയ്ത് എസിയിലേക്കും മാറും. ആ യാത്രക്കാരന്‍ അങ്ങനെ അപ്രത്യക്ഷനാകുന്നതോടെ ആരുടെയെങ്കിലും വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെട്ടിരിക്കും!
വര്‍ഷങ്ങളായി ഇത്തരത്തില്‍ ട്രെയിനില്‍ യാത്ര നടത്തി മോഷണം നടത്തിയിരുന്ന എറണാകുളം പള്ളുരുത്തി സ്വദേശി പാമ്പ് നാസര്‍ എന്നറിയപ്പെടുന്ന തേവച്ചേരിപറമ്പില്‍ നാസര്‍ റെയില്‍വേ പൊലീസിന്റെ പിടിയിലായി.
ട്രെയിന്‍ യാത്രയ്ക്കിടെ നബാര്‍ഡ് ഡിജിഎം രഞ്ജിത് കുമാറിന്റെ ലാപ്‌ടോപ്, പാസ്‌പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ നഷ്ടപ്പെട്ടിരുന്നു. ഇതിനു പുറമേ നിരവധിപ്പേരാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പരാതിയുമായി റെയില്‍വേ പൊലീസിനെ സമീപിച്ചത്. ഇതോടെ റെയില്‍വേ പൊലീസ് സൂപ്രണ്ട് മെറിന്‍ ജോസഫ് പ്രതിയെ പിടികൂടാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു പ്രതിക്കായുള്ള തിരച്ചില്‍ നടത്തിയത്.
നാസറിന്റെ മോഷണങ്ങള്‍ മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയുള്ള ട്രെയിനുകളിലായിരുന്നു. എസി കോച്ചില്‍ യാത്രയ്ക്കിടെ മോഷണം നടത്തിക്കഴിഞ്ഞാല്‍ പിന്നെ രക്ഷപ്പെടാനുള്ള വഴിതേടും. ട്രെയിന്‍ വേഗത കുറഞ്ഞെന്നു തോന്നുന്നിടത്ത് ചാടിയിറങ്ങുന്നതാണ് നാസറിന്റെ പതിവ്. മോഷണ മുതല്‍ വിറ്റ് ആഡംബര ജീവിതം നയിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പശ്ചിമ കൊച്ചിയിലെ വിവിധ സ്റ്റേഷനുകളില്‍ സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പടെയുള്ള കേസുകളുണ്ട്.
എറണാകുളം റെയില്‍വേ ഡിവൈഎസ്പി കെ.എം.ജിജിമോന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണ സംഘം. റെയില്‍വേ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജി ജി.നാഥ്, എസ്‌ഐ ആന്റണി, എഎസ്‌ഐ അജയകുമാര്‍, ജി.മനോജ്, എസ്‌സിപിഒ അനില്‍ സെബാസ്റ്റ്യന്‍, സിപിഒമാരായ ശ്യാം, വിലാസ്, സുരേഷ്, അന്‍സില്‍, ആര്‍പിഎസ് ഉദ്യോഗസ്ഥരായ വിപിന്‍, ഷാജി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























