Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തൊഴിലാളി ശക്തിക്കുമുന്നിൽ സ്വകാര്യ ബാങ്ക് മുട്ടുമടക്കി; ബാങ്ക് വായ്പ തിരിച്ചടവിൽ കുടിശ്ശിക വരുത്തിയ കശുവണ്ടി ഫാക്ടറിയിൽ ജപ്തി നടപടിക്കായി എത്തിയ സ്വകാര്യ ബാങ്ക് ജീവനക്കാരെ ചെറുകിട കശുവണ്ടി വ്യവസായികൾ തടഞ്ഞു

04 MAY 2019 05:55 PM IST
മലയാളി വാര്‍ത്ത

ബാങ്ക് വായ്പ തിരിച്ചടവിൽ കുടിശ്ശിക വരുത്തിയ കശുവണ്ടി ഫാക്ടറിയിൽ ജപ്തി നടപടിക്കായി എത്തിയ സ്വകാര്യ ബാങ്ക് ജീവനക്കാരെ ചെറുകിട കശുവണ്ടി വ്യവസായികൾ തടഞ്ഞു. കരിക്കോട് നട്ട് ഇന്ത്യ കാഷ്യു കമ്പനിയിൽ ജപ്തി നടപടിക്കായി എത്തിയ ഉദ്യോഗസ്ഥരാണ് വ്യവസായികളുടെ സംയുക്ത സമരസമിതിയുടെ പ്രതിഷേധത്തെത്തുടർന്ന് ജപ്തി നടപടി പൂർത്തിയാക്കാതെ മടങ്ങിയത്. കൊല്ലം സിജെഎം കോടതിയുടെ ഉത്തരവുമായെത്തിയ ഉദ്യോഗസ്ഥർ ഉടമസ്ഥന്റെ ആത്മഹത്യ ഭീഷണിയെത്തുടർന്ന് പൊലിസിനെ അറിയിക്കുകയായിരുന്നു. കോടതി ഉദ്യോഗസ്ഥനും ബാങ്ക് അധികൃതരും കിളികൊല്ലൂർ സി ഐ ഡി. ഷിബു കുമാറുമായി നടത്തിയ ചർച്ചയെത്തുടർന്ന് ഫാക്ടറി ഉടമ വിനോദ് വിശ്വനാഥന് സാവകാശം നൽകാൻ തീരുമാനിച്ചതോടെയാണ് പ്രതിഷേധത്തിന് അയവു വന്നത്.

കശുവണ്ടി ഇറക്കുമതിയ്ക്ക് ചുങ്കം ഏർപ്പെടുത്തിയതോടെ വ്യവസായം വലിയ തകർച്ചയെ നേരിടുകയാണെന്നും സംസ്ഥാന സർക്കാർ ഇടപെട്ട് ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടെങ്കിലും അതിനു വഴങ്ങാതെ കോടതി ഉത്തരവുമായി ജപ്തി നടപടിയ്ക്ക് എത്തിയതോടെയാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി വ്യവസായികളും തൊഴിലാളികളും രംഗത്തെത്തിയത്.

തകർച്ചയിലായ കശുവണ്ടി വ്യവസായികളെ സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിൽ നട്ട് ഇന്ത്യ കാഷ്യു കമ്പനിയെയും ഉൾപ്പെടുത്തിയിരുന്നു. സർക്കാർ ഇടനിലക്കാരായി നിന്ന് ബാങ്കുകൾ വഴി സാമ്പത്തിക സഹായം ലഭ്യമാക്കുകയും ആദ്യത്തെ ഒരു വർഷത്തെ പലിശ സർക്കാർ നൽകുകയും ചെയ്യുന്ന പദ്ധതി പ്രകാരം സഹായം ലഭ്യമാകുന്നതിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ ജപ്തി നടപടിയുമായി എത്തിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. തുടർന്ന് കൂടുതൽ ചർച്ചകൾക്കായി ബാങ്കിൽ എത്താമെന്ന ഉറപ്പിലാണ് അധികൃതർ നടപടികളിൽ നിന്ന് പിൻവാങ്ങിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (6 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (6 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (7 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (7 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (7 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (7 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (7 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (8 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (9 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (12 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (13 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (13 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (13 hours ago)

Malayali Vartha Recommends