Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...

'എന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തു, ഈ ഗതി ഒരു പെണ്‍കുട്ടിക്കും ഉണ്ടാകരുത്. ഇവരെയൊന്നും വെറുതേ വിടരുത്. എന്റെ ചേട്ടന്‍മാരെ, എന്റെ ജീവിതം തകര്‍ത്തതിന് നീയൊക്കെ അനുഭവിക്കും' തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ, ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു

04 MAY 2019 07:47 PM IST
മലയാളി വാര്‍ത്ത

' എന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തു, ഈ ഗതി ഒരു പെണ്‍കുട്ടിക്കും ഉണ്ടാകരുത്. ഇവരെയൊന്നും വെറുതേ വിടരുത്. എന്റെ ചേട്ടന്‍മാരെ, എന്റെ ജീവിതം തകര്‍ത്തതിന് നീയൊക്കെ അനുഭവിക്കും' തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ, ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്ന വാക്കുകളാണിത്. എന്റെ ജീവിതം തര്‍ത്ത നീയൊക്കെ നരകിച്ച് മരിക്കും. നിങ്ങളും നിങ്ങളുടെ അനുജത്തിമാരും ഇങ്ങനെ ആത്ഹത്യ ചെയ്യേണ്ട അവസ്ഥയിലെത്തും. നിങ്ങളെയൊന്നിനെയും എന്റെ ആത്മാവ് പോലും വെറുതെ വിടില്ല. യൂണിയന്‍ ചെയര്‍മാന്‍ ആദിത്യാ നിന്നോട് ഞാന്‍ നിന്നോട് എന്ത് തെറ്റാ ചെയ്ത്- എന്നും കുറിപ്പില്‍ പറയുന്നു. ഹോസ്റ്റലില്‍ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹോസ്റ്റല്‍ മുറിയില്‍ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. 

' എന്റെ ജീവിതം, ആഗ്രഹങ്ങള്‍ എല്ലാം തുലഞ്ഞു. അധ്യാപകര്‍ പോലും എന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാകാത്ത സ്ഥിതിക്ക് എനിക്കിനി ജീവിക്കാന്‍ താല്‍പര്യമില്ല. എന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി ആദിത്യ ചന്ദ്രനും അതുല്യയും യൂണിറ്റ് അംഗങ്ങളായ എസ്.എഫ്.ഐക്കാരും പ്രിന്‍സിപ്പലും ആയിരിക്കും. ഭ്രാന്ത് പിടിച്ചത് പോലെയാണ് എന്റെ അവസ്ഥ. അത്രത്തോളം എന്റെ സ്വപ്‌നങ്ങള്‍ നിങ്ങള്‍ കാരണം തകര്‍ന്നു. പരീക്ഷയുടെ തലേ ദിവസം നേരെത്തെ വീട്ടില്‍ പോകാനിറങ്ങിയപ്പോള്‍ തടഞ്ഞു നിര്‍ത്തി ചീത്ത വിളിച്ചു. എസ് എഫ് ഐ പ്രവര്‍ത്തകര്‍ ശരീരത്തില്‍ പിടിച്ചു തടഞ്ഞു നിര്‍ത്തി. 


ആര്‍ക്കെതിരെയും പരാതിയില്ലെന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി. ആത്മഹത്യക്ക് ശ്രമിച്ചത് മാനസിക സമ്മര്‍ദം മൂലമെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. സമരം കാരണം തുടര്‍ച്ചയായി ക്ലാസുകള്‍ മുടങ്ങിയത് സമ്മര്‍ദത്തിലാക്കിയെന്ന് വിദ്യാര്‍ത്ഥിനി വിശദമാക്കി. കോളേജില്‍ പഠനം നല്ല രീതിയില്‍ കൊണ്ട് പോവാന്‍ സാധിച്ചില്ല, പഠനത്തെക്കാള്‍ കൂടുതല്‍ മറ്റ് പരിപാടികളാണ് നടക്കുന്നത്. തുടങ്ങിയ നിരവധി ആരോപണങ്ങളാണ് പെണ്‍കുട്ടി ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിരുന്നത്. സംഭവം വിവാദമായതോടെ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീല്‍ റിപ്പോര്‍ട്ട് തേടി. അതിനിടെ തനിക്ക് പരാതിയില്ലെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന ഭയത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നും ഇനി യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി. 

ആറ്റിങ്ങല്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമിത അളവില്‍ വേദന സംഹാരിയും കഴിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി അപകട നില തരണം ചെയ്തിരുന്നു. കോളേജിലെ അവസ്ഥ വിശദീകരിച്ച് രണ്ട് പേജ് വരുന്ന ആത്മഹത്യാകുറിപ്പാണ് തയാറാക്കിയത്. വ്യാഴാഴ്ച കോളേജിലേക്ക് പോയ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷാകര്‍ത്താക്കള്‍ അന്ന് വൈകിട്ട് ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതായാണ് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (8 minutes ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (14 minutes ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (19 minutes ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (25 minutes ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (37 minutes ago)

20 കാരിയുടെ വയറ്റിൽ നിന്നു  (38 minutes ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (46 minutes ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (46 minutes ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (47 minutes ago)

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില  (53 minutes ago)

പിണറായിയെയും രാഗേഷിനെയും കൂട്ടിയിട്ട് കത്തിച്ച് ഗോവിന്ദൻ ! വിടാതെ തുരത്തിയടിച്ച് T K.. വിജയൻ കേരളം വിട്ടു..!  (1 hour ago)

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (1 hour ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (1 hour ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (1 hour ago)

Malayali Vartha Recommends